scorecardresearch

Hunt Movie Review: വിചിത്രവും തീർത്തും യുക്തിരഹിതവുമായ അനുഭവം: ഹണ്ട് റിവ്യൂ

Hunt Movie Review: തൻ്റേടിയായ നായകന്റെ അഭാവത്തിൽ നായികയും അവൾക്കൊപ്പം നിൽക്കുന്ന കൂട്ടാളികളും എന്ന വ്യത്യാസമൊഴിച്ചാൽ 'ഹണ്ട്' അടിമുടി ഷാജി കൈലാസ് സിനിമയാണ്

Hunt Movie Review: തൻ്റേടിയായ നായകന്റെ അഭാവത്തിൽ നായികയും അവൾക്കൊപ്പം നിൽക്കുന്ന കൂട്ടാളികളും എന്ന വ്യത്യാസമൊഴിച്ചാൽ 'ഹണ്ട്' അടിമുടി ഷാജി കൈലാസ് സിനിമയാണ്

author-image
Aparna Prasanthi
New Update
Hunt Movie Review

'ഹണ്ട് ' സിനിമ റിവ്യൂ

Hunt Movie Review: സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് സാമ്യമുള്ള ചില സാഹചര്യങ്ങൾ, അതിനോട് ധാർമിക രോഷത്തോടെ പ്രതികരിക്കുന്ന കുറെ സാധാരണക്കാർ തുടങ്ങി പതിവ് ഷാജി കൈലാസ് സിനിമകളിലെ വാർപ്പ് മാതൃകകളെല്ലാം 'ഹണ്ടി'ലും അതെ പടി തുടരുന്നുണ്ട്. തൻ്റേടിയായ നായകന്റെ അഭാവത്തിൽ നായികയും അവൾക്കൊപ്പം നിൽക്കുന്ന കൂട്ടാളികളും എന്ന വ്യത്യാസമൊഴിച്ചാൽ 'ഹണ്ട്' അടിമുടി ഷാജി കൈലാസ് സിനിമയാണ്

Advertisment

സർക്കാർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയായ കീർത്തിയായി ഭാവന സ്ക്രീനിലെത്തുന്നു. പൊതുവെ ശാസ്ത്രത്തിലും യുക്തിയിലും വിശ്വസിക്കുന്ന കീർത്തിയുടെ യാദൃശ്ചികമായ ഒരു അതീന്ദ്രിയ അനുഭവത്തിലൂടെയാണ് 'ഹണ്ട്' മുന്നോട്ട് പോകുന്നത്.

ആത്മാവ്, മരണാനന്തര ജീവിതം ഒക്കെ സംസാരിക്കുന്ന സിനിമയിൽ യുക്തിക്കു സ്ഥാനമില്ല. എന്നാലും സിനിമ തുടങ്ങിയവസാനിക്കും വരെ വിചിത്രവും തീർത്തും യുക്തിരഹിതവുമായ അനുഭവമാണ് 'ഹണ്ട്' തരുന്നത്. ഒരത്മാവിന് പുറകെയുള്ള പ്രധാന കഥാപാത്രത്തിന്റെ യാത്ര എന്ന മുഖ്യ തീമിൽ സിനിമ നിൽക്കുന്നുണ്ടെങ്കിലും ആ തീമും പ്രേക്ഷകരും തമ്മിൽ ഒരു ബന്ധമുണ്ടാക്കിയെടുക്കാൻ സിനിമക്ക് സാധിക്കുന്നില്ല.

 90കളിൽ കുറ്റാന്വേഷണ സിനിമകളുടേയും പോലീസ് ത്രില്ലർ സിനിമകളുടേയുമൊക്കെ ഗതി മാറ്റിയ സംവിധായകരിൽ ഒരാളായിരുന്നു ഷാജി കൈലാസ്. കക്ഷി രാഷ്ട്രീയം മുതൽ മധ്യവർത്തി ജീവിതം വരെയുള്ള ഒരുപാട് സംഭവ വികാസങ്ങൾ അദ്ദേഹം സിനിമയിലൂടെ പ്രേക്ഷകരിൽ എത്തിച്ചു. ''ഒരെല്ലു കൂടുതലായ" മാസ്സ് നായകന്മാരോടൊപ്പം നിത്യജീവിതത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ, സാധാരണക്കാരന് സിസ്റ്റത്തിലെ മൂല്യചുതികളോടുള്ള ധാർമിക രോഷം, ഒക്കെയായിരുന്നു ഈ സിനിമകളുടെ വിജയ ഫോർമുല.

Advertisment

ഐ. വി. ശശിക്ക് ശേഷം ആൾക്കൂട്ടത്തെ ഏറ്റവും നന്നായി ഉപയോഗിച്ച സംവിധായകനും ഷാജി കൈലാസ് ആയിരുന്നു. 'ഹണ്ടി'ന്റെയും തുടക്കം ആ രീതിയിലായിരുന്നു. അപ്ഡേറ്റടായി രാഷ്ട്രീയത്തിലെ ബ്രാൻഡ് ബിൽഡിങ് ഒക്കെ ഇടക്ക് കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തിരക്കഥ പാരാ സയൻസ്, ആത്മാവ്, അതീന്ദ്രിയ ശക്തി തുടങ്ങി പല വിധ അനുഭവങ്ങളിലേക്ക് പോയി. സിനിമ മുഴുവൻ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഫോക്കസ് ഔട്ട്‌ ആയി. 

ഭാവന, ചന്തുനാഥ്‌, രഞ്ജി പണിക്കർ, അതിഥി രവി, അനു മോഹൻ, നന്ദു, അജ്മൽ, ഡൈൻ ഡേവിസ് തുടങ്ങി വലിയ ഒരു താരനിര സിനിമയിലുണ്ട്. ഇവരൊക്കെ യാതൊരു പരിക്കുകളും ഇല്ലാതെ സ്വന്തം കഥാപാത്രങ്ങളെ ഭംഗിയായി സ്ക്രീനിലെത്തിച്ചു. പക്ഷെ ഒരു ടിപ്പിക്കൽ ക്‌ളീഷേ സ്വഭാവം ഇതിലെ എല്ലാ കഥാപാത്ര നിർമിതിയിലുമുണ്ട്. അവരുടെ നടപ്പിൽ, ഇരിപ്പിൽ, ശരീര ഭാഷയിൽ, സംഭാഷണങ്ങളിൽ ഒക്കെ ഇത്തരം സിനിമകളുടെ പതിവ് വല്ലാതെ മുഴച്ചു നിൽക്കുന്നു.

നിഖിൽ ആനന്ദിന്റെ തിരക്കഥയിലും കൈലാസ് മേനോന്റെ പശ്ചാത്തല സംഗീതത്തിലും ഒക്കെ അതുണ്ട്. ഒരു ത്രില്ലർ സൂപ്പർനാച്ചുറൽ സിനിമ പുലർത്തിക്കൊണ്ടിരിക്കുന്ന വാർപ്പ് മാതൃകകൾ അത് പോലെ 'ഹണ്ടി'ലെ എല്ലാ വിഭാഗവും പിന്തുടരുന്നുണ്ട്. ഇത് പുതുതായി ഒന്നുമില്ല എന്ന തോന്നൽ ഉണ്ടാക്കുന്നു. ഓൺലൈനിൽ വളരെ വിവാദമായ ഒരു പദപ്രയോഗമായിരുന്നു സിനിമക്കുള്ള പ്രെഡിക്റ്റബിലിറ്റി എന്നത്. അത് എത്രത്തോളം റിയൽ ആയ ഒന്നാണെന്നു അറിയാൻ 'ഹണ്ട്' കണ്ടാൽ മതി. 

തീയറ്റർ കാഴ്ച ആവശ്യപ്പെടുന്ന യോണർ, താരങ്ങളുടെ നല്ല പ്രകടനം, അപകടങ്ങൾ ഇല്ലാത്ത മുന്നോട്ട് പോക്ക് ഒക്കെയുണ്ടെങ്കിലും കാണാൻ പുതുതായി ഒന്നും തരാനില്ലാത്ത ചില സിനിമകൾ ഉണ്ടാകും. 'ഹണ്ട്' അങ്ങനെയൊരു സിനിമയാണ്.

Read More

Malayalam Films Review Malayalam Movie Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: