scorecardresearch

ബോക്സ്‌ ഓഫീസ് മത്സരത്തിന് മഞ്ജുവും മീരയും ഭാവനയും

മഞ്ജു വാര്യരുടെ 'ഫൂട്ടേജ്', മീരാ ജാസ്മിൻ്റെ 'പാലും പഴവും', ഭാവനയുടെ 'ഹണ്ട്' എന്നീ സിനിമകളാണ് വെള്ളിയാഴ്ച്ച ബോക്സ് ഓഫീസ് റിലീസിനെത്തിയിരിക്കുന്നത്

മഞ്ജു വാര്യരുടെ 'ഫൂട്ടേജ്', മീരാ ജാസ്മിൻ്റെ 'പാലും പഴവും', ഭാവനയുടെ 'ഹണ്ട്' എന്നീ സിനിമകളാണ് വെള്ളിയാഴ്ച്ച ബോക്സ് ഓഫീസ് റിലീസിനെത്തിയിരിക്കുന്നത്

author-image
Entertainment Desk
New Update
Footage Paalum Pazhavum Hunt

ഓരോ വെള്ളിയാഴ്ച്ചയിലും ബോക്സ് ഓഫീസിൽ നായകന്മാരുടെ ഏറ്റുമുട്ടലാണ് ആരാധകരെ അവേശത്തിലാക്കാറുള്ളത്. എന്നാൽ അതിൽ നിന്നും തീർത്തും വ്യതസ്തമായി മലയാളത്തിലെ ശ്രദ്ധേയരായ മൂന്ന് നടിമാരാണ് സക്രീനിൽ ഈ ദിവസം പോരാട്ടത്തിനിറങ്ങുന്നത്. മഞ്ജു വാര്യരുടെ 'ഫൂട്ടേജ്', മിരാ ജാസ്മിൻ്റെ 'പാലും പഴവും', ഭാവനയുടെ 'ഹണ്ട്' എന്നീ സിനിമകളാണ്  വെള്ളിയാഴ്ച്ച ബീഗ് സ്ക്രീനിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്.

Advertisment

Footage Release: 'ഫൂട്ടേജ്'
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ (Manju Warrier) കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫൂട്ടേജ്'. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ് പ്രേക്ഷകരിലേയ്ക്ക് സിനിമ എത്തിക്കുന്നത്. 'അഞ്ചാം പാതിരാ,' 'കുമ്പളങ്ങി നൈറ്റ്സ്,' 'മഹേഷിന്റെ പ്രതികാരം' തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരന്റെ  ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ - എ.എസ് ദിനേശ്, ശബരി.

Palum Pazhavum Release: 'പാലും പഴവും'
മീരe ജാസ്മിൻ, അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വി. കെ. പ്രകാശ് ചിത്രമാണ് 'പാലും പഴവും'. ബോളിവുഡിലെ ശ്രദ്ധേയരായ പ്രൊഡക്ഷൻ ഹൗസ് പനോരമ സ്റ്റുഡിയോയുടെ കീഴിൽ പ്രവർത്തിക്കുന്ന പനോരമ മ്യൂസിക്കിനാണ് ഈ സിനിമയുടെ ഓഡിയോ റൈറ്റ്സ് ഉള്ളത്. കംപ്ലീറ്റ് കോമഡി എൻ്റർടെയ്നർ ആയിരിക്കും സിനിമ എന്നാണ് പറയപ്പെടുന്നത്. ശാന്തി കൃഷ്ണ, സുമേഷ് രാജേന്ദ്രൻ, പ്രണവ് യേശുദാസ്, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, ഷമീർ ഖാൻ തുടങ്ങിയ താരനിരയും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിൻ്റെ തിരക്കഥ സംഭാഷണം ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ്. സംഗീതം ഗോപി സുന്ദറാണ്. 

Hunt Release:'ഹണ്ട്'
ഷാജി കൈലാസിൻ്റെ സംവിധാനത്തിൽ റിലീസിനെത്തുന്ന, ഭാവന നായികയായി വേഷമിടുന്ന സിനിമയാണ് 'ഹണ്ട്'. ഒരു ഹൈറർ ത്രില്ലർ എന്ന രീതിയിലാണ് സിനിമയുടെ ട്രെയിലർ പുറത്തു വന്നത്. നിഖിൽ ആൻ്റണിയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അതിഥി രവി, അജ്മൽ അമീർ, അനു മോഹൻ, രൺജി പണിക്കർ, കൊല്ലം തുളസി, രാഹുൽ മാധവ്, ബിജു പപ്പൻ, കോട്ടയം നസീർ തുടങ്ങിയവരും സിനിമയിൽ വിവിധ വേഷങ്ങളിൽ എത്തുന്നു. 

Advertisment

Read More

Manju Warrier Meera Jasmine Bhavana New Release Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: