scorecardresearch

ഹോംബൗണ്ട്; ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

Homebound, official entry for Oscars 2026: ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ പുഷ്പ 2നെ മറികടന്നാണ് 'ഹോംബൗണ്ട്' ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്

Homebound, official entry for Oscars 2026: ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ പുഷ്പ 2നെ മറികടന്നാണ് 'ഹോംബൗണ്ട്' ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്

author-image
Entertainment Desk
New Update
Homebound indias official oscar entry

നീരജ് ഘയ്‌വാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' എന്ന ചിത്രം 2026-ലെ ഓസ്കാർ പുരസ്കാരങ്ങൾക്കായി മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ 'പുഷ്പ 2'നെ മറികടന്നാണ് 'ഹോംബൗണ്ട്' ഈ നേട്ടം കൈവരിച്ചത്.

Advertisment

Also Read: ആര്യൻ ഖാൻ്റെ സീരീസിൽ അമൃത സുരേഷിന് എന്ത് റോൾ? രഹസ്യം വെളിപ്പെടുത്തി ഗായിക

ഇഷാൻ ഖട്ടർ, വിശാൽ ജെത്‌വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസാണ്. പ്രശസ്ത സംവിധായകൻ മാർട്ടിൻ സ്കോർസെസിയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

കോവിഡ് മഹാമാരിയുടെ സമയത്ത് ഇന്ത്യയിൽ നടന്ന കുടിയേറ്റ തൊഴിലാളികളുടെ പലായനത്തെയും സമകാലിക ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെയുമാണ് ചിത്രം ആവിഷ്കരിക്കുന്നത്. ദളിതനായ ചന്ദൻ (വിശാൽ ജെത്‌വ),  മുസ്ലീമായ ഷോയിബ് (ഇഷാൻ ഖട്ടർ) എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ജാതി, മതപരമായ വേർതിരിവുകൾക്കിടയിലും പോലീസ് കോൺസ്റ്റബിൾമാരാകാനും തങ്ങളുടെ കുടുംബങ്ങൾക്ക് മികച്ച ഭാവിയൊരുക്കാനും അവർ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.

Advertisment

Also Read: ആദ്യം സൂപ്പർസ്റ്റാർ എന്ന് പുകഴ്ത്തി, ഇപ്പോൾ പരാജയം എൻ്റെ തലയിൽ കെട്ടിവയ്ക്കുന്നു: അഖിൽ മാരാർ

2025-ലെ കാൻസ് ചലച്ചിത്രമേളയിലെ 'അൺ സെർട്ടയിൻ റിഗാർഡ്' വിഭാഗത്തിൽ പ്രദർശിപ്പിച്ച 'ഹോംബൗണ്ട്', ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മാസം 26-ന് ചിത്രം ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

നിർമ്മാതാവ് കരൺ ജോഹർ ഈ സിനിമയെ "ഘയ്‌വാന്റെ സ്നേഹത്തിൻ്റെ അധ്വാനം" എന്നാണ് വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഈ ചിത്രം ഇടം നേടുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും കരൺ പറഞ്ഞു.

'പുഷ്പ 2' കൂടാതെ തെലുങ്ക് ചിത്രങ്ങളായ 'കണ്ണപ്പ', 'കുബേര' (തമിഴിലും തെലുങ്കിലും), അനുപം ഖേർ സംവിധാനം ചെയ്ത 'തൻവി ദി ഗ്രേറ്റ്' എന്നിവയായിരുന്നു ഓസ്കാർ എൻട്രിക്കായി പരിഗണിച്ച മറ്റു ചിത്രങ്ങൾ.

Also Read: ലാലേട്ടൻ കൊടുത്ത ആ വാക്ക് സത്യമായി; സിനിമയിൽ അരങ്ങേറ്റം കുറിച്ച് അർജുൻ

Oscar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: