scorecardresearch

ലാലേട്ടൻ കൊടുത്ത ആ വാക്ക് സത്യമായി; സിനിമയിൽ അരങ്ങേറ്റം കുറിച്ച് അർജുൻ

"അടുത്ത ജീത്തു ജോസഫ് സിനിമയിലേക്ക് ഞങ്ങൾ അർജുനെ ക്ഷണിച്ചിരിക്കുകയാണ്," ബിഗ് ബോസ് ഫിനാലെ വേദിയിൽ വച്ച് മോഹൻലാൽ അർജുനു നൽകിയ ആ വാക്ക് സഫലമായിരിക്കുകയാണ്

"അടുത്ത ജീത്തു ജോസഫ് സിനിമയിലേക്ക് ഞങ്ങൾ അർജുനെ ക്ഷണിച്ചിരിക്കുകയാണ്," ബിഗ് ബോസ് ഫിനാലെ വേദിയിൽ വച്ച് മോഹൻലാൽ അർജുനു നൽകിയ ആ വാക്ക് സഫലമായിരിക്കുകയാണ്

author-image
Entertainment Desk
New Update
Bigg Boss Arjun Shyam Gopan Makes Debut in Jeethu Joseph Mirage

Bigg Boss malayalam: ബിഗ് ബോസ് മലയാളം സീസൺ 6-ലെ ഫസ്റ്റ് റണ്ണറപ്പായി ശ്രദ്ധ നേടിയ താരമാണ് അർജുൻ ശ്യാം ഗോപൻ. ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് തന്നെ മോഡലിങ് രംഗത്ത് സജീവമായിരുന്ന അർജുൻ തന്റെ ബോഡി ട്രാൻസ്ഫോർമേഷനിലൂടെയും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സിനിമയിലെത്തി ചേരുക എന്ന വലിയ സ്വപ്നവുമായിട്ടാണ് അർജുൻ ബിഗ് ബോസ് വീട്ടിലെത്തിയത്. 

Advertisment

Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

ബിഗ് ബോസ് വീട്ടിൽ വെച്ച് നടന്ന ഒരു ടാസ്കാണ് അർജുന്റെ സിനിമാ പ്രവേശനത്തിന് വഴി തുറന്നത്. സംവിധായകൻ ജീത്തു ജോസഫ് നേരിട്ട് നടത്തിയ ഓഡിഷനിൽ അർജുനും പങ്കെടുത്തിരുന്നു.

Also Read: ആര്യൻ ഖാൻ്റെ സീരീസിൽ അമൃത സുരേഷിന് എന്ത് റോൾ? രഹസ്യം വെളിപ്പെടുത്തി ഗായിക

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ വേദിയിൽ, അർജുൻ റണ്ണർ അപ്പ് ആയതിന് ശേഷം മോഹൻലാൽ ആ വലിയ സർപ്രൈസ് വാർത്ത പ്രഖ്യാപിക്കുകയും ചെയ്തു. "അടുത്ത ജീത്തു ജോസഫ് സിനിമയിലേക്ക് ഞങ്ങൾ അർജുനെ ക്ഷണിച്ചിരിക്കുകയാണ്," എന്നായിരുന്നു അർജുനെ ചേർത്തുനിർത്തി കൊണ്ട് മോഹൻലാൽ പ്രഖ്യാപിച്ചത്. 

Advertisment

ഇപ്പോൾ, മോഹൻലാൽ നൽകിയ ആ വാക്ക് സത്യമായിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'മിറാഷി'ലൂടെ അർജുൻ ശ്യാം ഗോപൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

Also Read: ചീപ്പ് സീരിയൽ എന്ന് പറയുന്നത് ഞങ്ങളുടെ ജോലിയെ അപമാനിക്കുന്നതിന് തുല്യം: റിയാസിനോട് ബിന്നി, Bigg Boss Malayalam 7

ഈ ചിത്രത്തിൽ ആസിഫ് അലി, അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്ന റെജി കോശി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വലിയ താരനിരയ്ക്കൊപ്പം 'മിറാഷി'ൽ ഒരു ശ്രദ്ധേയമായ വേഷത്തിൽ അർജുനും എത്തുന്നുണ്ട്. താൻ ഏറെ ആഗ്രഹിച്ച സിനിമാ ലോകത്തേക്കുള്ള അർജുന്റെ ഈ ചുവടുവെപ്പ് ആരാധകർക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.

Also Read: New OTT Release: ഒടിടി റിലീസിനൊരുങ്ങുന്ന പുതിയ മലയാളം സിനിമകൾ, എപ്പോൾ എത്തും?

Jeethu Joseph Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: