/indian-express-malayalam/media/media_files/2025/09/20/riyas-salim-binny-sebastain-bigg-boss-malayalam-season-7-2025-09-20-11-46-37.jpg)
Bigg Boss malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7 അതിന്റെ ഏഴാം ആഴ്ച പൂർത്തിയാക്കുകയാണ്. ഷോ മുന്നോട്ട് പോകുന്നതിനനുസരിച്ച് ഹൗസിലെ തർക്കങ്ങളും വർദ്ധിക്കുകയാണ്.
Also Read: പൊട്ടിക്കരഞ്ഞ് നൂറ; ആദിലയെ പൊരിച്ച് അനുമോളും ബിന്നിയും ; Bigg Boss Malayalam Season 7
ഈ ആഴ്ച ബിഗ് മത്സരാർത്ഥികൾക്ക് നൽകിയത് ഹോട്ടൽ ടാസ്ക് ആണ്. മുൻ ബിഗ് ബോസ് താരങ്ങളായ ശോഭ വിശ്വനാഥ്, ഷിയാസ് കരിം, റിയാസ് സലിം എന്നിവർ അതിഥികളായി എത്തിയെങ്കിലും ടാസ്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതിൽ ശോഭയും റിയാസും ഹൗസിലെ മത്സരാർത്ഥികൾക്ക് മുന്നിൽ ശക്തമായ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ശോഭയുടെ പ്രധാന ടാർഗറ്റ് ലക്ഷ്മിയായിരുന്നു.​ അതേസമയം, റിയാസിന്റെ പ്രധാന ലക്ഷ്യം ഷാനവാസ് ആയിരുന്നു. എന്നാൽ, റിയാസിന്റെ വെല്ലുവിളികൾ ഷാനവാസ് അതേ നാണയത്തിൽ നേരിട്ടതോടെ ടാസ്ക് അവസാനിപ്പിക്കേണ്ടി വന്നു.
Also Read: ക്ലൈമാക്സ് ശനിയാഴ്ച; ട്വിസ്റ്റ് ഉണ്ടാവുമെന്ന് ഷാനവാസ്; കാല് രണ്ടും അടിച്ചൊടിക്കുമെന്ന് അനീഷ് ; Bigg Boss Malayalam Season 7
ഷാനവാസിനെ വിമർശിക്കുന്നതിനിടെ റിയാസ് നടത്തിയ ഒരു പ്രയോഗത്തെ ചോദ്യം ചെയ്യുകയാണ് ബിന്നി. റിയാസിനോട് ക്ഷമ പറയാൻ തയ്യാറാവാത്തതിനെ തുടർന്ന് ഹോട്ടലിലെ ക്ലീനർ ജോലിയിൽ നിന്ന് ഷാനവാസിനെ പിരിച്ചുവിട്ടിരുന്നു.
Also Read: കൂട്ടം ചേർന്ന് ആക്രമണം; പ്രകോപനം തുടർന്ന് ഷാനവാസിന്റെ ഗെയിം; Bigg Boss Malayalam Season 7
ഈ സമയത്ത് റിയാസ് 'ഇതൊരു ചീപ്പ് സീരിയൽ അല്ല' എന്ന് ഷാനവാസിനോട് പറഞ്ഞു. ഈ പ്രയോഗത്തിൽ തനിക്കുള്ള വിയോജിപ്പ് ബിന്നി റിയാസിനെ പിന്നീട് അറിയിച്ചു. 'ഞങ്ങളും സീരിയലിൽ നിന്നാണ് വരുന്നത്. ചീപ്പ് സീരിയൽ എന്ന് പറയുന്നത് ഞങ്ങളുടെ തൊഴിലിനെ അപമാനിക്കുന്നതിന് തുല്യമാണ്' എന്ന് ബിന്നി വ്യക്തമാക്കി. ബിന്നിയുടെ അഭിപ്രായത്തോട് അനുമോളും യോജിച്ചു.
ഷാനവാസിനെ വിമര്‍ശിക്കണമെന്നുണ്ടെങ്കില്‍ അയാളെ മാത്രം വിമർശിക്കൂ എന്നാണ് ബിന്നി റിയാസിനോട് പറഞ്ഞത്. താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് റിയാസ് മറുപടി നൽകി. 'ചീപ്പ് ആയിട്ടുള്ള സീരിയലുകളും ഉണ്ട്, പക്ഷേ എല്ലാ സീരിയലുകളും അങ്ങനെയല്ല' എന്നും റിയാസ് കൂട്ടിച്ചേർത്തു.
Also Read: റിയാസ് വന്നു പോയതേയുള്ളൂ; ഒറ്റയടിക്ക് സ്റ്റാറായി ലക്ഷ്മി: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.