/indian-express-malayalam/media/media_files/2025/09/20/akhil-marar-2025-09-20-12-43-41.jpg)
'മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന സിനിമ തിയേറ്ററുകളിൽ പരാജയപ്പെട്ടതിന് കാരണം തന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ബിഗ് ബോസ് താരം അഖിൽ മാരാർ രംഗത്ത്. സിനിമ ആകെ 4000 പേർ മാത്രമാണ് കണ്ടിട്ടുള്ളതെന്നും, സംവിധായകന്റെ പരാജയം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അഖിൽ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ വെളിപ്പെടുത്തി. "പച്ചക്കള്ളം പറയാൻ മടിയില്ലാത്ത, നന്ദിയില്ലാത്ത വർഗത്തിന് സമർപ്പിക്കുന്നു," എന്ന അടിക്കുറിപ്പോടെയാണ് അഖിൽ വീഡിയോ പങ്കുവച്ചത്.
Also Read: New OTT Release: ഒടിടി റിലീസിനൊരുങ്ങുന്ന പുതിയ മലയാളം സിനിമകൾ, എപ്പോൾ എത്തും?
"ഈ സിനിമയുടെ അണിയറപ്രവർത്തകരോട് എനിക്ക് വലിയ വിഷമമുണ്ട്. എന്നെ പറ്റിച്ചു സിനിമയിൽ അഭിനയിപ്പിച്ചത് പോരാഞ്ഞ്, ഇപ്പോൾ ശുദ്ധകള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. എന്നെ വെച്ച് സിനിമ ചെയ്യാൻ സാധിച്ചത് സംവിധായകന്റെ ഭാഗ്യമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ട്. ഒരു കോടി രൂപയുടെ പ്രമോഷനാണ് എനിക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും സിനിമയുടെ പരാജയം എന്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്."
Also Read: നിന്നെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല മോളേ; രാധികയുടെ ഓർമകളിൽ സുജാത
"ഞാന്‍ ഒരു ഉദ്ഘാടനത്തിന് വാങ്ങുന്നത് തുക എത്രയാണെന്ന് അറിയിച്ചിരുന്നു. അഞ്ച് ലക്ഷം രൂപ എനിക്ക് നല്‍കിയ ശേഷം ബാക്കി പണത്തിന് വയനാട്ടില്‍ വീട് വച്ചു കൊടുക്കാമെന്നു പറഞ്ഞു കൊണ്ട് തന്നെയാണ് ഈ സിനിമയുടെ ഭാഗമാകുന്നത്. ഈ സിനിമ എന്താകുമെന്നും എന്തായി തീരുമെന്നും അറിയിച്ചുകൊണ്ട് നിർമാതാവിനെ വിളിച്ചതിന്റെ വോയ്സ് റെക്കോർഡും എന്റെ കയ്യിൽ ഉണ്ട്. ബിലോ ആവറേജ് ആണെന്ന് ഈ സിനിമയെക്കുറിച്ച് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ചിത്രം ഗംഭീരമാണെന്ന് ഇവര്‍ തന്നെ പറഞ്ഞ് എന്നെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍, എന്റെ വിലയിരുത്തല്‍ തെറ്റിയോ എന്ന് എനിക്കു തന്നെ സംശയം തോന്നി. ഒരുപക്ഷേ ഞാനും വിചാരിച്ചുകാണും ഇവര്‍ പറയുന്നതാണ് ശരിയെന്ന്. അതിഗംഭീര സിനിമയെന്ന് ഇവര്‍ തന്നെ വിശേഷിപ്പിച്ചു. ഇത് പലയാവര്‍ത്തി എന്നോടു പറഞ്ഞു. ഞാന്‍ വരാന്‍ പോകുന്ന സൂപ്പര്‍സ്റ്റാര്‍ ആണെന്ന് പറഞ്ഞു പുകഴ്ത്തി."
നായകനായി തീരുമാനിച്ചിരുന്ന അഭിഷേകിനെ മാറ്റി 'അഖിൽ മാരാർ ഇൻ' എന്ന് പറഞ്ഞ് പോസ്റ്ററുകൾ ഇറക്കിയതിലെ അനീതിയും അഖിൽ ചൂണ്ടിക്കാട്ടി. ആ ചെറുപ്പക്കാരനെ നശിപ്പിക്കരുതെന്ന് താൻ പലതവണ അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നതായും അഖിൽ പറഞ്ഞു.
Also Read: ആര്യൻ ഖാൻ്റെ സീരീസിൽ അമൃത സുരേഷിന് എന്ത് റോൾ? രഹസ്യം വെളിപ്പെടുത്തി ഗായിക
മലയാള സിനിമയിൽ അഭിനിയിച്ച് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഒരാളല്ല താനെന്നും, തനിക്ക് എഴുതാനും സംവിധാനം ചെയ്യാനും അറിയാമെന്നും അഖിൽ കൂട്ടിച്ചേർത്തു. "യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ഇടുന്ന വീഡിയോകളിലൂടെ മാത്രം എനിക്ക് അഞ്ചും ആറും ലക്ഷം രൂപ മാസമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ ആരുടേയും സഹായമില്ലാതെ ജീവിക്കാന്‍ കഴിയും എന്ന് ഉറച്ചബോധ്യമുള്ള ഞാന്‍, സത്യംവിട്ട് ഇന്നുവരെ ജീവിച്ചിട്ടില്ല, നാളേയും ജീവിക്കില്ല. പറഞ്ഞകാര്യം ഈ രീതിയിൽ വളച്ചൊടിക്കരുതെന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു."
Also Read: ലാലേട്ടൻ കൊടുത്ത ആ വാക്ക് സത്യമായി; സിനിമയിൽ അരങ്ങേറ്റം കുറിച്ച് അർജുൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.