scorecardresearch

രാമക്ഷേത്രം വന്നതോടെ ആളുകൾക്ക് തൊഴിൽ ലഭിക്കുന്നു; അയോദ്ധ്യ സന്ദർശിച്ച് ഹേമമാലിനി

അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച നടി ഹേമമാലിനി ക്ഷേത്രത്തിലെ ക്രമീകരണങ്ങളെ പ്രശംസിച്ചു

അയോദ്ധ്യ രാമക്ഷേത്രം സന്ദർശിച്ച നടി ഹേമമാലിനി ക്ഷേത്രത്തിലെ ക്രമീകരണങ്ങളെ പ്രശംസിച്ചു

author-image
Entertainment Desk
New Update
Hema Malini

ചിത്രം: ഇൻസ്റ്റഗ്രാം/ ഹേമമാലിനി

ബോളിവുഡിലെ ആദ്യകാല നായികയും രാഷ്ട്രീയ പ്രവർത്തകയുമായ ഹേമമാലിനി വെള്ളിയാഴ്ച അയോദ്ധ്യ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തി. ദർശനത്തിന് ശേഷം ക്ഷേത്രം കാരണം നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നുവെന്നും ഹോമമാലിനി പറഞ്ഞു.

Advertisment

രാമക്ഷേത്രത്തിലെ ക്രമീകരണങ്ങളെല്ലാം മികച്ചതാണെന്നും, നന്നായി ദർശനം നടത്താൻ സാധിച്ചെന്നും ഹേമമാലിനി പറഞ്ഞു. കൂടാതെ ക്ഷേത്രം കാരണം നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നുവെന്നും, നാടിന്റെ അടസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടെന്നും, നാടിന്റെ പേരും പ്രശസ്തിയും വർധിച്ചെന്നും ഹേമമാലിനി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. 

അയോധ്യയിൽ പുതിയതായി പണികഴിപ്പിച്ച ശ്രീരാമ ജന്മഭൂമി മന്ദിറിലെ ശ്രീരാമൻ്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാനിധ്യത്തിലാണ് നടന്നത്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. 

Advertisment

കഴിഞ്ഞ ദിവസം ബോളിവുഡ് താരം അമിതാഭ് ബച്ചൻ അയോദ്ധ്യയിലെത്തിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രണ്ടാം തവണയാണ് ബച്ചൻ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്.

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായികയായി വിസ്മയിപ്പിച്ച താരമാണ് ഹേമമാലിനി. 1963ൽ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറിയ താരം 2020ൽ പുറത്തിറങ്ങിയ ഷിംല മിർച്ചി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Read More Entertainment Stories Here

Hema Malini Bollywood Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: