scorecardresearch

Hello Mummy OTT: ഹലോ മമ്മി എപ്പോൾ ഒടിടിയിലെത്തും?

Hello Mummy OTT Release Date & Platform: ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ഫാന്‍റസി കോമഡി ത്രില്ലർ 'ഹലോ മമ്മി' എപ്പോൾ ഒടിടിയിലെത്തുമെന്നാണ് പ്രേക്ഷകർ തിരയുന്നത്

Hello Mummy OTT Release Date & Platform: ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ഫാന്‍റസി കോമഡി ത്രില്ലർ 'ഹലോ മമ്മി' എപ്പോൾ ഒടിടിയിലെത്തുമെന്നാണ് പ്രേക്ഷകർ തിരയുന്നത്

author-image
Entertainment Desk
New Update
Hello Mummy OTT release date platform

Hello Mummy OTT release date platform

Hello Mummy OTT Release Date & Platform: തിയേറ്ററുകളിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ ഫാന്‍റസി കോമഡി ത്രില്ലർ ചിത്രമാണ് 'ഹലോ മമ്മി'. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററിലെത്തിയിട്ട് രണ്ടു മാസമാവുന്നു.

Advertisment

സാധാരണ തിയേറ്റർ റിലീസിനു പിന്നാലെ, 45 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാറുണ്ട്. എന്നാൽ 'ഹലോ മമ്മി'യുടെ ഒടിടി റിലീസ് ഡേറ്റ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറർ തുടങ്ങി പ്രേക്ഷകർക്കാവശ്യമായ എല്ലാ ചേരുവകളും ചേർത്ത് വൈശാഖ് എലൻസ് ആണ്ചിത്രം നിർമ്മിച്ചത്.  

Hello Mummy Plot: മകളെ ഭ്രാന്തമായി സ്നേഹിക്കുന്ന ഒരമ്മയുടെ കഥ

ജീവിതത്തിൽ വലിയ ലക്ഷ്യങ്ങളോ ദാമ്പത്യത്തെ കുറിച്ച് വലിയ സ്വപ്നങ്ങളോ ഒന്നുമില്ലാത്ത ചെറുപ്പക്കാരനാണ്  ബോണി. പക്ഷേ, ഒരു പ്രത്യേക സാഹചര്യത്തിൽ ബോണി ഒരു പെണ്ണു കാണാൻ പോവുകയാണ്. റിസർച്ച് വിദ്യാർത്ഥിനിയായ സ്റ്റെഫിയെ ആദ്യ കാഴ്ചയിൽ തന്നെ ബോണിയ്ക്ക് ഇഷ്ടപ്പെടുന്നു. സ്റ്റെഫിയെ കാണുന്നതോടെ വിവാഹം വേണ്ടെന്ന തീരുമാനത്തിൽ നിന്നും ബോണി പിൻമാറുന്നു. എന്നാൽ സ്റ്റെഫിയെ സ്വന്തമാക്കൽ ബോണിയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ആ വിവാഹം നടക്കണമെങ്കിൽ ബോണിയ്ക്ക് ചില നിബന്ധനകളിൽ ഒപ്പുവച്ചേ മതിയാവൂ. എന്നാൽ, പ്രതീക്ഷിച്ചതിലും വലിയ പ്രശ്നങ്ങളാണ് ബോണിയെ കാത്തിരുന്നത്. ബോണിയുടെ കഥയിലെ ഹീറോയും വില്ലത്തിയുമായി മമ്മി മാറുകയാണ് അവിടം മുതൽ. 
 
യഥാർത്ഥത്തിൽ ആരാണ് ഈ മമ്മി? എന്തിനാണ് ബോണി മമ്മിയെ ഇത്ര പേടിക്കുന്നത്? ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകികൊണ്ടാണ് കഥയുടെ മുന്നേറ്റം. ആ യാത്രയാവട്ടെ, ആവേശകരമായ ഒരു രഹസ്യത്തിന്റെ ചുരുളഴിക്കുകയാണ്. 

Advertisment

 ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.  സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ എന്നിവരും നിർവ്വഹിച്ചിരിക്കുന്നു.


Hello Mummy OTT: എപ്പോൾ ഒടിടിയിൽ എത്തും?
ജനുവരിയിൽ ചിത്രം ഒടിടിയിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ ചിത്രം എപ്പോൾ എത്തും?  ഏതു പ്ലാറ്റ്‌ഫോം ആണ് ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്? ഇത്തരം കാര്യങ്ങളിലൊന്നും വ്യക്തതയില്ല. ചിത്രത്തിന്റെ ഒടിടിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണത്തിനു വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. 

Read More

Aishwarya Lakshmi New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: