/indian-express-malayalam/media/media_files/h7hcDS7ipwx8h45hQ41B.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ആദ്യമായി അഭിനയിക്കുന്ന 'മഹാരാജ്; എന്ന ചിത്രത്തിന് വിലക്ക്. സിനിമ അക്രമത്തിന് പ്രേരിപ്പിക്കുമെന്ന ഹിന്ദു സംഘടനയുടെ ഹർജിയെ തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയാണ് റിലീസ് തടഞ്ഞിരിക്കുന്നത്. സിദ്ധാർഥ് പി.മൽഹോത്ര സംവിധാനം ചെയ്ത ചിത്രം ജൂൺ 14ന് നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് നിശ്ചയിച്ചിരുന്നത്.
കൃഷ്ണഭക്തർക്കും പുഷ്ടിമാർഗ് വിഭാഗമായ വല്ലഭാചാര്യരുടെ അനുയായികൾക്കും വേണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.1862-ലെ മഹാരാജ് ലിബൽ കേസിനെ ചുറ്റിപ്പറ്റിയുള്ള ചിത്രം, മതവികാരം വൃണപ്പെടുത്തുമെന്നും, മതവിഭാഗത്തിൻ്റെ അനുയായികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
പുഷ്ടിമാർഗിലെ ആത്മീയനേതാവായിരുന്ന ജഡുനാഥ്ജി ബ്രിജ്‌രാതൻജി മഹാരാജ്, കർസാന്ധാസ് മുൽജി എന്ന മാധ്യമപ്രവർത്തകനെതിരായി ഫയൽ ചെയ്ത മാനനഷ്ടക്കേസ് ആ സമയത്ത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
ചിത്രത്തിന്റെ, റിലീസിന് മുന്നോടിയായി, 'ബോയ്‌കോട്ട് നെറ്റ്ഫ്ലിക്സ്', 'ബാൻ മഹാരാജ് ഫിലിം' തുടങ്ങിയ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റിലീസ് തടഞ്ഞടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സിനിമയുടെ വൃത്തങ്ങൾ അറിയിക്കുന്നത്.
Read More
- നിലയുടെ ജീവിതത്തിലെ പുതിയ തുടക്കം; ചിത്രങ്ങളുമായി പേളി
- 'അഹന്തയിൽ നിന്നും മുക്തി നേടുന്നു': തല മുണ്ഡനം ചെയ്ത് രചന നാരായണൻ കുട്ടി
- ഷൂട്ടിനിടെ പൂജ ബേദിയുടെ പാവാട തലയ്ക്കു മുകളിലേക്ക് പറന്നു, സ്പോട്ട് ബോയ് ബോധംകെട്ടു: മെർലിൻ മൺറോ പോസിനെ കുറിച്ച് ഫറാ ഖാൻ
- വെള്ളക്കാരന്റെ നാട്ടിലായാലും തമിഴ് സ്റ്റൈലിൽ കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷം വേറെ തന്നെ: മാളവിക ജയറാം
- അന്നും ഇന്നും അവർ; നികത്താനാവാത്തൊരു നഷ്ടത്തെ ഓർമ്മിപ്പിക്കുന്നു ഈ ചിത്രമെന്ന് ആരാധകർ
- New OTT Release: നടികർ മുതൽ പവി കെയർ ടേക്കർ വരെ: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 9 മലയാള ചിത്രങ്ങൾ
- മണിരത്നത്തിന്റെ ചിത്രമാണോ? ഈ 5 കാര്യങ്ങൾ ഉറപ്പായും കാണും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.