/indian-express-malayalam/media/media_files/EOfF5wFrm8ZqFlvvuTxd.jpg)
Nagendran’s Honeymoons OTT: സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ആദ്യ വെബ് സീരീസായ 'നാഗേന്ദ്രൻസ് ഹണിമൂൺസ്' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 'കസബ', 'കാവൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം നിതിൻ രഞ്ജി പണിക്കരാണ് നാഗേന്ദ്രൻസ് ഹണിമൂൺസിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിനൊപ്പം ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദ്ദനൻ തുടങ്ങിയവരും ഈ സീരീസിൽ അഭിനയിച്ചിട്ടുണ്ട്
'1 ലൈഫ്, 5 വൈവ്സ്' എന്ന ടാഗ് ലൈനിലെത്തിയ സീരീസ് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സുരാജ് വെഞ്ഞാറമൂട്, ശ്വേതാ മേനോൻ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി തുടങ്ങിയ അഭിനേതാക്കളെല്ലാം രസകരമായ പ്രകടനം കാഴ്ച വച്ച സീരീസിൽ ഏറെ കയ്യടി നേടിയ ഒരാൾ ഗ്രേസ് ആന്റണിയാണ്.
ഗ്രേസ് ആന്റണി അവതരിപ്പിച്ച ലില്ലിക്കുട്ടി എന്ന കഥാപാത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. റാന്നി സ്വദേശിയായ ലില്ലിക്കുട്ടി അൽപ്പം മാനസിക പ്രശ്നങ്ങളുള്ള ഒരാളാണ്. പെണ്ണു കാണാൻ എത്തുന്ന നാഗേന്ദ്രനോട് ലില്ലിക്കുട്ടി സംസാരിക്കുന്ന രീതിയും ഭാവങ്ങളും നാണവും ശരീരഭാഷയുമൊക്കെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്നതായിരുന്നു.
പെണ്ണു കാണാനെത്തുന്ന നാഗേന്ദ്രനോട് ലില്ലിക്കുട്ടിയുടെ നിബന്ധനങ്ങളിങ്ങനെ, "സിനിമ കാണിക്കാൻ കൊണ്ടുപോവണം, വെള്ളയിൽ മഞ്ഞ പൂക്കളുള്ള സാരി വാങ്ങി തരണം, താജ്മഹലിനു മുന്നിൽ നിന്നും ഫോട്ടൊയെടുക്കണം, പിന്നെ ജാതിമരം കുലുക്കിയിട്ടതുപോലെ ചുറ്റിനും ഒത്തിരി കുഞ്ഞുങ്ങൾ വേണം."
View this post on InstagramA post shared by Disney+ Hotstar malayalam (@disneyplushotstarmalayalam)
നിരവധി പേരാണ് ഗ്രേസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
"സംശയമേതുമില്ല ലില്ലിക്കുട്ടിയാണ് കൂട്ടത്തിൽ എന്റെ ഫേവറേറ്റ്. കൽപ്പനചേച്ചിയെ ഓർമ്മിപ്പിച്ചു," എന്നാണ് നടിയും അവതാരകയുമായ ആര്യയുടെ കമന്റ്.
"എനിക്കേറെ പ്രിയപ്പെട്ടത്," എന്നാണ് കനി കുസൃതി ഗ്രേസിന്റെ ലില്ലിക്കുട്ടിയെ വിശേഷിപ്പിക്കുന്നത്.
"ജാതിക്ക കടിച്ചോണ്ടുള്ള ഒരു മുഖഭാവം, ഒരു രക്ഷയുമില്ല," എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.
"ഈ പടം മുഴുവനായും ഗ്രേസ് ആൻറണിയുടെ ക്യാരക്ടർ കൊണ്ടുപോയി, ഡയലോഗ് പ്രസന്റേഷൻ എക്സ്‌പ്രഷൻ എല്ലാം വേറെ ലെവൽ ആയിരുന്നു"
"പടം തീർന്നിട്ടും ആ ചാട്ടം മനസ്സിൽ നിന്നും പോകുന്നില്ല" എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകൾ.
Read More
- കോടിക്കണക്കിന് ആരാധകരുള്ള താരം, യുവാക്കളുടെ ആവേശം; ആളെ മനസ്സിലായോ?
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- 'സ്വപ്നം യാഥാർത്ഥ്യമായി, ദൈവത്തിന് നന്ദി'; മകൾ മീനാക്ഷി ഡോക്ടറായതിന്റെ സന്തോഷം പങ്കുവെച്ച് ദിലീപ്
- അമ്മയ്ക്ക് ചക്കരയുമ്മ; ശാലിനിയെ ചേർത്തുപിടിച്ച് ആദ്വിക്
- വന്ന വഴി മറക്കാത്തവരാണ് അംബാനി കുടുംബമെന്ന് ഈ ചിത്രം പറയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.