scorecardresearch

അർജന്റീന, അറ്റ്ലാന്റിക്, ഉറുഗ്വേ, ബ്രസീൽ; ലോകം ചുറ്റി ജിപിയും ഗോപികയും, ചിത്രങ്ങൾ

Govind Padmasoorya - Gopika Anil Brazil trip photos & videos: 24 ദിവസം നീണ്ടുനിൽക്കുന്ന എൻഡ് ഓഫ് വേൾഡ് ട്രിപ്പിനായി ഫെബ്രുവരി 27നാണ് ഇരുവരും ഫ്ളൈറ്റ് കയറിയത്

Govind Padmasoorya - Gopika Anil Brazil trip photos & videos: 24 ദിവസം നീണ്ടുനിൽക്കുന്ന എൻഡ് ഓഫ് വേൾഡ് ട്രിപ്പിനായി ഫെബ്രുവരി 27നാണ് ഇരുവരും ഫ്ളൈറ്റ് കയറിയത്

author-image
Entertainment Desk
New Update
Govind Padmasoorya Gopika Anil Brazil pics

യാത്രാപ്രേമികളെ സംബന്ധിച്ച് യാത്രകൾ മാത്രമല്ല, യാത്രകളെ കുറിച്ചുള്ള വിശേഷങ്ങളും ആവേശം പകരുന്നതാണ്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ ജിപിയും ഗോപിക അനിലും ഇപ്പോൾ നീണ്ടൊരു പര്യടനത്തിലാണ്. ഉഷുവയ, അറ്റ്ലാന്റിക്, അർജന്റീന, ഉറുഗ്വേ ഒക്കെ സന്ദർശിച്ചു കഴിഞ്ഞ ദമ്പതികൾ ഇപ്പോൾ ബ്രസീലിലാണ് ഉള്ളത്. 

Advertisment

യാത്രാവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ മുടങ്ങാതെ ഷെയർ ചെയ്യുന്നുണ്ട്. ആ ചിത്രങ്ങളും വീഡിയോകളും കാണാം. 

ബ്രസീലിലെ പ്രശസ്തമായ മരക്കാന സ്റ്റേഡിയത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ജിപിയും ഗോപികയും ഇപ്പോൾ പങ്കിട്ടിരിക്കുന്നത്.

Advertisment

 മുൻപു പങ്കുവച്ച വീഡിയോയിൽ,  ബ്രസീലിയൽ കലാകാരന്മാർക്കൊപ്പം സാംബാ നൃത്തം ചെയ്യുന്ന ദമ്പതികളെയാണ് കാണാനാവുക.

ബ്രസീലിലേക്ക് പുറപ്പെടും മുൻപു ഇരുവരും ഉറുഗ്വേയും സന്ദർശിച്ചിരുന്നു.

ഉറുഗ്വേയുടെ വടക്കുഭാഗത്താണ് ബ്രസീൽ. പടിഞ്ഞാറു ഭാഗത്തായി ഉറുഗ്വേ നദിയുടെ മറുകരയിൽ അർജന്റീന, തെക്കു കിഴക്കായി തെക്കേ അറ്റ്ലാന്റിക് സമുദ്രം എന്നിവയാണ്‌ ഉറുഗ്വേയുടെ പ്രധാന അതിർത്തികൾ. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്‌ ഉറുഗ്വേ.

അതിനു മുൻപ് അന്റാർട്ടിക്കയും ദമ്പതികൾ സന്ദർശിച്ചിരുന്നു. 24 ദിവസം നീണ്ടുനിൽക്കുന്ന എൻഡ് ഓഫ് വേൾഡ് ട്രിപ്പിനായി ഫെബ്രുവരി 27നാണ് ഇരുവരും ഫ്ളൈറ്റ് കയറിയത്. 

Read More


 

Brazil Actor Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: