scorecardresearch

മമ്മൂട്ടിയുടെ 'നിൽപ്പിനെ' ചൊല്ലി വിവാദം; മറുപടിയുമായി ഗോകുൽ സുരേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമീപം മമ്മൂട്ടി കൈ കെട്ടി നില്‍ക്കുന്ന ചിത്രങ്ങൾ പങ്കുവച്ച ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമിന്റെ പോസ്റ്റിലാണ് ഗോകുൽ സുരേഷിന്റെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമീപം മമ്മൂട്ടി കൈ കെട്ടി നില്‍ക്കുന്ന ചിത്രങ്ങൾ പങ്കുവച്ച ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമിന്റെ പോസ്റ്റിലാണ് ഗോകുൽ സുരേഷിന്റെ പ്രതികരണം.

author-image
Entertainment Desk
New Update
Mammootty, Gokul Suresh

ചിത്രം: ഇൻസ്റ്റഗ്രാം/ഗോകുൽ സുരേഷ്

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വാർത്തകളാണ് കുറച്ച് ദിവസമായി സോഷ്യൽ മീഡിയകളിൽ നിറയുന്നത്. ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മലയാള സിനിമയിലെ പ്രമുഖ താരങ്ങളും പങ്കെടുത്തിരുന്നു.

Advertisment

മണ്ഡപത്തിലെത്തിയ പ്രധാനമന്ത്രി വധൂവരന്മാർക്ക് വരണമാല്യം കൈമാറിയതിന് ശേഷം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളുമായി സംസാരിച്ചിരുന്നു. പ്രധാനമന്ത്രിക്കരികിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. മമ്മൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ കൈകെട്ടി നില്‍ക്കുന്ന ചിത്രം ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശീതള്‍ ശ്യാമും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

"വേറെ ആളെ നോക്ക്.. മമ്മൂക്ക" എന്ന കുറിപ്പോടെ ശീതൾ പങ്കുവച്ച ചിത്രത്തിന് താഴെയാണ് ഗോകുൽ മറുപടി നൽകിയത്. "ചില ആളുകള്‍ ഇങ്ങനെയാണ്. പകുതിവിവരം മാത്രം വിഴുങ്ങി നെഗറ്റിവിറ്റി ഛര്‍ദ്ദിക്കും" എന്ന ഗോകുൽ സുരേഷിന്റെ കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അനാവശ്യമായി വിവാദം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന തരത്തിൽ നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. വിവാഹ ചടങ്ങിൽ പ്രധാനമന്ത്രിയെ കൈകൂപ്പി സ്വീകരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും പോസ്റ്റിൽ ചിലർ പങ്കുവയ്ക്കുന്നുണ്ട്.

Gokul Suresh reply

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ, നടിയും ബിജെപി നേതാവുമായ ഖുശ്ബുവുമൊത്താണ് മോഹൻലാൽ ഗുരുവായൂരിലെത്തിയത്. മമ്മൂട്ടിയും ദിലീപും നേരത്തേ തന്നെ വിവാഹ വേദിയിൽ എത്തിച്ചേർന്നിരുന്നു. സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ, മേനകാ സുരേഷ് തുടങ്ങിയ വൻ താരനിരയാണ് വിവാഹത്തിന് എത്തിച്ചേർന്നത്.

Advertisment

താരങ്ങളുമായി കുശലാന്വേഷണം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി  വിവാഹ വേദിയിൽ നിന്നും പോയത്. ഗുരുവായൂരിൽ നിന്നും മടങ്ങിയ പ്രധാനമന്ത്രി ഹെലിക്കോപ്റ്റർ മാർഗ്ഗം തൃപ്രയാറിലേക്ക് തിരിക്കുകയായിരുന്നു.

Read More Entertainment Stories Here

Suresh Gopi Gokul Suresh Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: