/indian-express-malayalam/media/media_files/4CfbbNLvHjJBoFw7lJzr.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ ഗോകുൽ സുരേഷ്
നടൻ സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് മലയാള സിനിമയിൽ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധനേടുന്ന നടനാണ് ഗോകുൽ സുരേഷ്. അച്ഛന്റെ സ്വഭാവ സവിശേഷതകൾ പ്രകടമാണെങ്കിലും തന്റേതായ ശൈലിയിൽ മലയാള സിനിമയിൽ സ്ഥാനമുറപ്പിക്കുകയാണ് ഗോകുൽ. അടുത്തിടെ അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത 'ജനനായകൻ' പരിപാടിയിൽ സുരേഷ് ഗോപി ഗോകുലിനെ പറ്റി പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
തമിഴ് നടി കുശ്ബു, അവതാരകൻ മുഥുൻ എന്നിവരുമായുള്ള സംഭാഷണത്തിനിടെയാണ് ഗോകുലിന്റെ സ്വഭാവത്തെ പറ്റി സുരേഷ് ഗോപി വാചാലനാകുന്നത്. വീട്ടിൽ ആരു വന്നാലും ഗോകുൽ അവരെ ഭക്ഷണം കഴിക്കാതെ പോകാൻ അനുവദിക്കില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.
"വീട്ടിൽ ആരു വന്നാലും ഗോകുൽ അവരെ ഭക്ഷണം കഴിക്കാതെ വിടില്ല. അതെന്റെ അച്ഛന്റ് രീതിയാണ്. ഭക്ഷണം കഴിക്കാതെ പോകാൻ പറ്റില്ല. ഗോകുൽ അതിന്റെ എൻഹാൻസ്ഡ് വെർഷനാണ്. വാതിൽ തടഞ്ഞ് ആരെയും പോകാൻ അനുവധിക്കില്ല. ഗോകുൽ അത് കുട്ടിക്കാലം മുതൽ ചെയ്യുന്ന കാര്യമാണ്," സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിൽ എത്തിയാൽ സുരേഷ് ഗോപിയും, ഭാര്യ രാധികയും തന്നെ എപ്പോഴും വീട്ടിലേക്ക് ക്ഷണിക്കുമെന്ന്, തമിഴ് നടി കുശ്ബു പരിപാടിയിൽ പറഞ്ഞു. ഇതേ തുടർന്നാണ് സുരേഷ് ഗോപി മകനെ പറ്റി സംസാരിക്കുന്നത്.
മുധുഗൗവ് എന്ന ചിത്രത്തിലൂടെ 2016ലാണ് ഗോകുൽ സുരേഷ് സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മാസ്റ്റർപീസ്, ഇര, കിങ് ഓഫ് കൊത്ത, തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഗോകുൽ അഭിനയിച്ചു. പാപ്പൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പവും ഗോകുൽ വൈള്ളിത്തിരയിൽ എത്തി. 2023ൽ പുറത്തിറങ്ങിയ ഗരുഡൻ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനം അഭിനയിച്ചത്. 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് സുരേഷ് ഗോപി.
Read More Related Stories
- ഒടിടിയിൽ ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങൾ
- തിരുപ്പതിയിൽ ദർശനം നടത്തി മോഹൻലാൽ; വീഡിയോ
- മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം; ഈ ചിത്രങ്ങളോട് കടപ്പെട്ടിരിക്കുന്നു: പൃഥ്വിരാജ്
- ഉർവശിയേക്കാൾ മികച്ചതായി വരില്ല: അന്ന് കൽപ്പന പറഞ്ഞത്
- 99,000 രൂപയുടെ ഡെനിം ജാക്കറ്റ്, ക്രോപ്പ് ടോപ്പിന് 16,000 രൂപ: ആര്യന്റെ ബ്രാൻഡിന് തൊട്ടാൽ പൊള്ളുന്ന വില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.