scorecardresearch

നടി പാർവതി നായർ വിവാഹിതയായി, ചിത്രങ്ങൾ

Parvati Nair Wedding pics: ഹൈദരാബാദ് സ്വദേശിയും ബിസിനസ്സുകാരനുമായ ആശ്രിതാണ് വരൻ. വിവാഹ ചിത്രങ്ങൾ കാണാം

Parvati Nair Wedding pics: ഹൈദരാബാദ് സ്വദേശിയും ബിസിനസ്സുകാരനുമായ ആശ്രിതാണ് വരൻ. വിവാഹ ചിത്രങ്ങൾ കാണാം

author-image
Entertainment Desk
New Update
GOAT actress Parvati Nair wedding pics

നടി പാർവതി നായർ വിവാഹിതയായി.  ഹൈദരാബാദ് സ്വദേശിയും  ബിസിനസ്സുകാരനുമായ ആശ്രിതാണ് വരൻ. പ്രണയവിവാഹമാണ്. ഫെബ്രുവരി 10ന് തിരുവാൻമിയൂരിൽ ആയിരുന്നു വിവാഹം. പരമ്പരാഗത ദക്ഷിണേന്ത്യൻ രീതിയിലുള്ള വിവാഹചടങ്ങിന്റെ ചിത്രങ്ങൾ പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.

Advertisment

രണ്ടുവർഷം മുൻപ് ഒരു പാർട്ടിയിൽ വച്ചാണ് പാർവതി ആശ്രിതിനെ ആദ്യം കണ്ടത്. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പോപ്പിന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി അരങ്ങേറ്റം കുറിച്ചത്.  യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് എന്നിവയാണ് പാർവതി വേഷമിട്ട മലയാള ചിത്രങ്ങൾ.  

Advertisment

വിജയ് നായകനായെത്തിയ ‘ഗോട്ട്' ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. 

അജിത്ത് നായകനായെത്തിയ തമിഴ് ചിത്രം യെന്നൈ അറിന്താൽ എന്ന ചിത്രത്തിലും പാർവതി അഭിനയിച്ചു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി എന്നിവയാണ് മറ്റു ചിത്രങ്ങൾ. 

മലയാളത്തിനും തമിഴിനും പുറമെ കന്നഡ ചിത്രങ്ങളിലും പാർവതി അഭിനയിച്ചിട്ടുണ്ട്. 

Read More

Actress Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: