scorecardresearch

ജോലി വീട്ടിലേക്ക് കൊണ്ടുവന്നാൽ ടിവി തകർക്കും, സ്ക്രിപ്റ്റ് ജനാലയിലൂടെ പുറത്തേക്ക് എറിയും: ഷാരൂഖിന് മുന്നിൽ ഗൗരി വച്ച ഉടമ്പടികൾ

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഷാരൂഖിനു മുന്നിൽ ഗൗരി വച്ച നിയമങ്ങൾ

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഷാരൂഖിനു മുന്നിൽ ഗൗരി വച്ച നിയമങ്ങൾ

author-image
Entertainment Desk
New Update
Gauri Khan Shah Rukh Khan old photos

മിക്ക ദിവസവും വീടിന് പുറത്ത് കാത്തിരിക്കുന്ന ആരാധക കടൽ, ഷാരൂഖിനെ ഒരു നോക്കു കാണാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധികമാർ... അതിനെല്ലാം ഇടയിൽ ബോളിവുഡിന്റെ ‘ബാദ്ഷാ’ ഷാരൂഖ് ഖാന്റെ ഭാര്യയായിരിക്കുക അത്ര എളുപ്പമല്ല.  എന്നാൽ, 1991 ഒക്ടോബർ 25ന് വിവാഹം കഴിഞ്ഞ അന്നുമുതൽ ഷാരൂഖിന്റെ ഉയർച്ചതാഴ്ചകളിൽ കരുത്തായി ഗൗരിഖാൻ കൂടെ തന്നെയുണ്ട്. എന്നിരുന്നാലും ആരോഗ്യകരമായ കുടുംബജീവിതത്തിനായി ഗൗരിയും ഷാരൂഖും എടുത്ത  ചില വീട്ടുനിയമങ്ങൾ ഉണ്ട്, അതു തെറ്റിക്കാനാവാട്ടെ ഷാരൂഖ് ഒരിക്കലും ധൈര്യപ്പെടുകയുമില്ല. 

Advertisment

ഷാരൂഖുമായുള്ള വിവാഹത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ  'ഷാരൂഖിനെല്ലാം സിനിമയാണെന്നും എന്നാൽ തനിക്കങ്ങനെയല്ലെന്നും'  ഗൗരി ഉറക്കെ വ്യക്തമാക്കിയിരുന്നു. അഭിനയത്തെ ലോകത്തിലെ ഏറ്റവും മോശം തൊഴിൽ എന്ന് പോലും ഗൗരി വിളിച്ചു, ഒരു ഓഫറും തന്നെ സിനിമ ചെയ്യാൻ പ്രലോഭിപ്പിക്കാൻ പര്യാപ്തമാകില്ലെന്നാണ് ഗൗരി അന്നു പറഞ്ഞത്. 

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഷാരൂഖിനു മുന്നിൽ ഗൗരി ചില നിയമങ്ങൾ വെച്ചിരുന്നു. “ഞങ്ങൾ ഒരിക്കലും ഷാരൂഖിന്റെ ജോലി വീട്ടിൽ ചർച്ച ചെയ്യുന്നില്ല. ഷാരൂഖ് എപ്പോഴെങ്കിലും ഒരു ഹിന്ദി സിനിമാ വീഡിയോ കാണാൻ ഇരുന്നാൽ, ഞാൻ ടിവി തകർക്കുമെന്ന് ഞാൻ കരുതുന്നു. അവൻ ഒരു സ്‌ക്രിപ്റ്റ് വീട്ടിലേക്ക് കൊണ്ടുവന്നാൽ, അത് നേരെ ജനാലയിലൂടെ പുറത്തേക്ക് പോകും. സെറ്റിൽ അതിനെല്ലാം അദ്ദേഹത്തിന് മതിയായ സമയമുണ്ട്," 1994ൽ നൽകിയ അഭിമുഖത്തിൽ ഗൗരി പറഞ്ഞു. 

സിനിമാ നിർമ്മാതാക്കൾ ഷാരൂഖിനെ വീട്ടിൽ സന്ദർശിച്ചത് ഗൗരി ഇല്ലാതിരുന്ന സമയങ്ങളിൽ മാത്രമായിരുന്നു. എന്നിരുന്നാലും, ഷാരൂഖ് തന്റെ ഓഫീസ് അവരുടെ വീടിന്റെ മുൻവശത്തേക്ക് മാറ്റിയതിന് ശേഷം നിർമാതാക്കൾ വീട്ടിൽ വന്ന് കഥ പറയുന്നതിൽ തനിക്ക് പ്രശ്നമില്ലാതായെന്നും ഗൗരി പറയുന്നു. 

Advertisment

ഷാരൂഖിനെ വിവാഹം കഴിച്ചതിന് ശേഷമാണ് ഗൗരി മുംബൈയിലേക്ക് മാറിയത്. തുടക്കത്തിൽ, ഒരു പുതിയ നഗരത്തിൽ പൊരുത്തപ്പെടാൻ ഗൗരി ശരിക്കും ബുദ്ധിമുട്ടി. “എനിക്ക് ബോംബെ ഇഷ്ടമില്ലായിരുന്നു. എനിക്കെന്റെ കുടുംബത്തെ മിസ് ചെയ്തു. എനിക്ക് ഇവിടെ ആരെയും പരിചയമില്ല, ”അക്കാലത്തെ കുറിച്ച് ഗൗരിയുടെ വാക്കുകളിങ്ങനെ.  ഒടുവിൽ അത് മെച്ചപ്പെട്ടുവെന്നും മുംബൈ നഗരജീവിതം താൻ ആസ്വദിക്കാൻ തുടങ്ങിയെന്നും ഗൗരി കൂട്ടിച്ചേർത്തു. ഷാരൂഖിനൊപ്പം ജോലി ചെയ്യുന്ന നിർമ്മാതാക്കളുമായും സംവിധായകരുമായും ‘സോഷ്യലൈസ് ചെയ്യുന്നത്’ ഗൗരി ഒഴിവാക്കി, എന്നാൽ പാർട്ടിക്ക് പോവാനും മറ്റും ഗൗരിയ്ക്ക് സ്വന്തം കൂട്ടുകാർ ഉണ്ടായിരുന്നു.

“ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം സുഹൃത്ത് വലയമുണ്ടായിരുന്നു - ഡയാനെയും ചിക്കിയെയും (ചങ്കി പാണ്ഡേയുടെ സഹോദരൻ) പോലെ. ഞങ്ങൾ പൊതുവെ അവർക്കു ചുറ്റും ചുറ്റിത്തിരിഞ്ഞു. ഷാരൂഖ് ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്ന് പോലും എനിക്കറിയില്ല," അഭിമുഖത്തിൽ ഗൗരി പറഞ്ഞതിങ്ങനെ. 

മുംബൈയിലെ പ്രശസ്തയായൊരു ഇന്റീരിയർ ഡിസൈനർ കൂടിയാണ് ഗൗരി ഖാൻ  ഇപ്പോൾ.  നിരവധി ബോളിവുഡ് സെലിബ്രിറ്റികളുടെ ഓഫീസ് സ്പേസും വീടുകളും ഗൗരി ഡിസൈൻ ചെയ്തിട്ടുണ്ട്. ഷാരൂഖിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ സഹസ്ഥാപക കൂടിയാണ് ഗൗരി. 

Read More Entertainment Stories Here

Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: