/indian-express-malayalam/media/media_files/2025/01/18/L4HqE6jJu17hRVfXU4J3.jpg)
Game Changer box office collection
രാം ചരണും കിയാര അദ്വാനിയും അഭിനയിച്ച ഗെയിം ചേഞ്ചർ ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞിരിക്കുകയാണ്. ജനുവരി 10 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു ബോക്സ് ഓഫീസ് ദുരന്തമായി മാറിയിരിക്കുകയാണ്
ബോക്സ് ഓഫീസിൽ പച്ചപിടിക്കാനാവാതെ രാം ചരൺ ചിത്രം ഗെയിം ചേഞ്ചർ. എല്ലാ ഭാഷകളിലുമായി, ഇന്ത്യയൊട്ടാകെ ഏകദേശം 8000 ഷോകളോടെ ജനുവരി 10-ന് ആണ് ഗെയിം ചേഞ്ചർ റിലീസ് ചെയ്‌തത്. എന്നാൽ ആദ്യദിനം തന്നെ ചിത്രത്തിന്റെ വിധിയെഴുതപ്പെട്ടു. മോശം പ്രതികരണങ്ങളാണ് റിലീസ് ദിനത്തിൽ ചിത്രം ഏറ്റുവാങ്ങിയത്. അതാവട്ടെ, ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്രയെ ബാധിച്ചു.
ഇപ്പോൾ 1361 ഷോകൾ മാത്രമാണ് ഗെയിം ചേഞ്ചറിനുള്ളത്. ഇന്ത്യയിൽ നിന്നും ആദ്യദിനം 51 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. എന്നാൽ തിയേറ്ററിനു ശേഷമുള്ള രണ്ടാം വെള്ളിയാഴ്ച ബോക്‌സ് ഓഫീസിൽ നിന്നും ചിത്രം ആകെ നേടിയത് 2.65 കോടി രൂപ മാത്രമാണ്. സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 120.30 കോടി രൂപയാണ്.
നൂറു കോടി ക്ലബ്ബിൽ ചിത്രം കയറിയല്ലോ എന്ന ആശ്വാസത്തിനും വകയില്ല. 425 കോടി ബഡ്ജറ്റിൽ ഒരുക്കപ്പെട്ട ചിത്രമാണിത്. മുടക്കുമുതലിന്റെ നാലിലൊന്നു മാത്രമാണ് ഇതുവരെ ചിത്രത്തിനു തിരിച്ചുപിടിക്കാനായത്.
മോശം പ്രകടനത്തെ തുടർന്ന് ആദ്യ ആഴ്ചയിൽ തന്നെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കേണ്ടിവന്ന വരുൺ ധവാൻ്റെ ബേബി ജോണിന് സമാനമായ വിധിയാണ് ഈ ചിത്രവും നേരിടുന്നത്.
എസ് ശങ്കർ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറിന്റെ ഷൂട്ട് ആരംഭിക്കുന്നത് 2021ൽ ആണ്. പലതവണ റിലീസ് നീക്കിവയ്ക്കപ്പെട്ട ചിത്രം നാലു വർഷത്തിനു ശേഷമാണ് തിയേറ്ററുകളിലെത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read More
- ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ കാരണവരായി മമ്മൂട്ടി; ചിത്രങ്ങൾ
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- നടൻ സെയ്ഫ് അലി ഖാന് ഗുരുതര പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മാലാഖമാർ സാക്ഷി, ബട്ടർഫ്ളൈ ഗേളായി നിതാര; പിറന്നാൾ വർണാഭമാക്കി പേളി, ചിത്രങ്ങൾ
- ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.