/indian-express-malayalam/media/media_files/uEanuwQmvTKpyGS6Cdwi.jpg)
Lok Sabha Elections kerala Phase 2: കൃഷ്ണകുമാർ കുടുംബത്തോടൊപ്പം
Kerala Phase 2 Voting : നടനും കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ജി. കൃഷ്ണകുമാർ തിരുവനന്തപുരത്ത് വോട്ടുരേഖപ്പെടുത്തി. തിരുവനന്തപുരം കാഞ്ഞിരംപാറ സ്കൂളിലെത്തിയാണ് നടനും കുടുംബവും വോട്ടുചെയ്തത്. ഭാര്യ സിന്ധു, മക്കളായ നടി അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമാണ് വോട്ടിങ്ങിനെത്തിയത്.
വോട്ടുചെയ്ത് പുറത്തിറങ്ങിയ ശേഷം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും കൃഷ്ണകുമാർ പങ്കുവച്ചു. "കുടുംബസമേതം വോട്ടു ചെയ്തു. എല്ലാ സഹോദരങ്ങളും വോട്ടു ചെയ്തു ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ജയ്‌ഹിന്ദ്," ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനൊപ്പം നടൻ കുറിച്ചു.
കന്നി വോട്ടാണ് കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസിക രേഖപ്പെടുത്തിയത്. ബിജെപി ഇത്തവണ കൂടുതൽ സീറ്റുകളിൽ വിജയിക്കുമെന്നും, അത് മുന്നൂറാണോ നാനൂറാണോ എന്ന സംശയം മാത്രമേ ഉള്ളുവെന്നും വോട്ടുരേഖപ്പെടുത്തിയ ദിയ കൃഷ്ണ പറഞ്ഞു. എല്ലാവരും വിജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നതെന്നും അച്ഛൻ നല്ല മത്സരാർത്ഥി തന്നെയാണെന്നും, കൊല്ലത്ത് മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അഹാന കൃഷ്ണ പറഞ്ഞു.
ഈ മാസം 20ന് നടന്ന പ്രചാരണ പരിപാടിക്കിടെയാണ് കൃഷ്ണ കുമാറിന്റെ കണ്ണിന് മൂർച്ചയുള്ള വസ്തുകൊണ്ട് പരിക്കേറ്റിരുന്നു. കൃഷ്ണകുമാറിന്റെ പരിക്കിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരിച്ച ദിയ കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ശ്രദ്ധനേടിയിരുന്നു.
എം. മുകേഷ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർക്കെതിരെയാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ജി. കൃഷ്ണകുമാർ മത്സരിക്കുന്നത്.
Read More
- ഇരിങ്ങാലക്കുടയിൽ വോട്ടു രേഖപ്പെടുത്തി നടൻ ടോവിനോ തോമസ്
- ഓട്ടോ ചേട്ടനോട് ലോഹ്യം പറഞ്ഞ്, കാസർഗോഡൻ തെരുവിൽ ചുറ്റികറങ്ങി സണ്ണി ലിയോൺ; വീഡിയോ
- ബേബി ശാലിനിയുടെ ഷൂട്ടിങ് കണ്ടിട്ടുണ്ട്, ഒരിക്കലും വിവാഹം കഴിക്കുമെന്ന് പ്രതീക്ഷിച്ചില്ല: അജിത്
- സൂപ്പർസ്റ്റാറിന്റെ പ്രതിഫലം 100 കോടി, ബഡ്ജറ്റ് 600 കോടി; തിയേറ്ററിൽ കൂപ്പുകുത്തി ബോളിവുഡ് ചിത്രങ്ങൾ
- 63-ാം വയസ്സിലും എന്തൊരു എനർജി; ലാലേട്ടൻ സൂപ്പറാ, കയ്യടിച്ച് സോഷ്യൽ മീഡിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.