/indian-express-malayalam/media/media_files/aGanUUlokLFD6Rz0BVqr.jpg)
Lok Sabha Elections kerala Phase 2
Kerala Phase 2 Voting : ഇരിങ്ങാലക്കുട: ചലച്ചിത്ര താരം ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറാണ് ടോവിനോ.
എല്ലാവരും കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്നും, അവകാശമെന്നതിനുപരി വേട്ടിങ് എല്ലാ പൗരന്മാരുടെയും കടമയാണെന്ന് വോട്ടു ചെയ്ത് പുറത്തിറങ്ങിയ ടോവിനോ പറഞ്ഞു. സമ്മതിദാനാവകാശം ഉപയോഗിക്കാത്ത ആളുകൾക്ക് എങ്ങനെ ഒരു അഭിപ്രായം പറയാൻ സാധിക്കും. ഏകാധിപത്യം ഉണ്ടാകാതിരിക്കാൻ വോട്ടിങ്ങിന്റെ ശക്തി പ്രയോഗിക്കണം, ടോവിനോ കൂട്ടിച്ചേർത്തു.
ഗായകനും നടനുമായ കൃഷ്ണചന്ദ്രൻ തിരുവനന്തപുരത്ത് വോട്ടുരേഖപ്പെടുത്തി. ജഗതിയിലെ പോളിങ് ബൂത്തിലെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്.
/indian-express-malayalam/media/media_files/vK1OBs83yvRtydCfCn8R.jpeg)
19.60 ശതമാനം വോട്ടിങാണ് രാവിലെ 10.45ന് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം
തിരുവനന്തപുരം-18.68%
ആറ്റിങ്ങൽ-20.55%
കൊല്ലം-18.80%
പത്തനംതിട്ട-19.42%
മാവേലിക്കര-19.63%
ആലപ്പുഴ-20.07%
കോട്ടയം-19.17%
ഇടുക്കി-18.72%
എറണാകുളം-18.93%
ചാലക്കുടി-19.79%
തൃശൂർ-19.31%
പാലക്കാട്-20.05%
ആലത്തൂർ-18.96%
പൊന്നാനി-16.68%
മലപ്പുറം-17.90%
കോഴിക്കോട്-18.55%
വയനാട്-19.71%
വടകര-18.00%
കണ്ണൂർ-19.71%
കാസർഗോഡ്-18.79%
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us