scorecardresearch

ഒടിടി റിലീസ് കരാർ ലംഘനം:  ഫെബ്രുവരി 22 മുതൽ റിലീസ് തടയുമെന്ന് ഫിയോക്

ഫെബ്രുവരി 22 മുതൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഫിയോക്; സിനിമ പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി സഹകരിക്കില്ലെന്ന് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ 

ഫെബ്രുവരി 22 മുതൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഫിയോക്; സിനിമ പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി സഹകരിക്കില്ലെന്ന് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ 

author-image
Entertainment Desk
New Update
FEUOK

മലയാള സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളുടെയും ഫിലിം എക്‌സിബിറ്റേഴ്‌സിൻ്റെയും സംഘടനകൾ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ കേരളത്തിലെ സിനിമാ വ്യവസായം കൂടുതൽ സംഘർഷാവസ്ഥയിലേക്ക്. ഫെബ്രുവരി 22 മുതൽ പുതിയ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ പ്രഖ്യാപനം. ഫിയോക്കിന്റെ പ്രഖ്യാപനത്തിനെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.    മുൻനിശ്ചയിച്ച പ്രകാരം സിനിമകൾ പ്രദർശിപ്പിക്കാത്ത തിയേറ്ററുകളുമായി സഹകരിക്കില്ലെന്നാണ് ഇരു കൂട്ടരും സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

തിയേറ്റർ റീലിസും ഒടിടി റിലീസും തമ്മിൽ 42 ദിവസത്തെ ഇടവേള നിർബന്ധമാക്കുന്ന ഒടിടി വിൻഡോ പിരീഡ് മാനദണ്ഡങ്ങൾ സിനിമാ നിർമ്മാതാക്കൾ ലംഘിക്കുകയാണെന്നാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ചൂണ്ടികാണിക്കുന്നത്.  നിർമ്മാതാക്കൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ വളരെ നേരത്തെ റിലീസ് ചെയ്യുന്നു, ഇത് പുതിയ സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർത്തേണ്ടി വരുന്ന സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നു എന്നാണ് ഫിയോക് സംഘടനയുടെ  പ്രസിഡൻ്റ് കെ വിജയകുമാർ പറയുന്നത്. 

മമ്മൂട്ടി- രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗം,   ഗിരീഷ് എഡി സംവിധാനം ചെയ്ത നസ്‌ലെൻ, മമിതാ ബൈജ ചിത്രം പ്രേമലു, ടൊവിനോ തോമസ് നായകനായ അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളെ ഈ  സാഹചര്യം ബാധിക്കില്ലെങ്കിലും, ഏറെ പ്രതീക്ഷയോടെ റിലീസ് കാത്തിരിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സി'ന്റെ റിലീസിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

Advertisment

കഴിഞ്ഞ ജൂണിൽ ഫിയോക് സമാനമായ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ട് ദിവസത്തേക്ക് സിനിമാ തിയേറ്ററുകൾ അടച്ചിട്ട് പ്രതിഷേധം നടത്തിയിരുന്നു.

Read More Entertainment Stories Here

Feuok Theatre Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: