/indian-express-malayalam/media/media_files/v3bsk1qNLPVeHMuPUDqK.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ സിബി മലയിൽ
കൊച്ചി: സിബി മലയിലിനെ ഫെഫ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. കൊച്ചിയിൽ ഇന്ന് ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിൽ വച്ചായിരുന്നു തീരുമാനം. ബി ഉണ്ണിക്കൃഷ്‌ണനെ ഫെഫ്കയുടെ പുതിയ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. 21 അംഗ സംഘടനകളിൽ നിന്നുള്ള 63 ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തിരഞ്ഞെടുത്തത്.
ജി എസ് വിജയൻ, എൻ എം ബാദുഷ, ശ്രീമതി ദേവി എസ്, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റ്മാർ. ഷിബു ജി സുശീലൻ, അനീഷ് ജോസഫ്, നിമേഷ് എം, ബെന്നി ആർട്ട് ലൈൻ, പ്രദീപ് രംഗൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും, ട്രഷററായി സതീഷ് ആർ എച്ചും തുടരും.
ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിർമ്മാണം , കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്.
In Other News:
- ഖത്തറില്‍ മലയാളി ഉള്‍പ്പടെയുള്ള മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി
- അടവുകൾ പഠിച്ചും, പഠിപ്പിച്ചും രാഹുൽ ഗാന്ധിയും ബജ്റംഗ് പൂനിയയും
- രാഹുലിന്റെ യാത്ര വെറും 'ടൈം പാസ്'; ബിജെപി
- 'മനുഷ്യക്കടത്ത്' വിമാനത്തില്‍ ഏറിയ പങ്കും ചെറുപ്പക്കാരായ പുരുഷന്മാര്
- മനുഷ്യക്കടത്ത് സംശയം: ഗുജറാത്തിൽ 21 യാത്രക്കാരെ ചോദ്യം ചെയ്തു സിഐഡി സംഘം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us