scorecardresearch

സ്നേഹം എപ്പോഴും വിജയിക്കുമെന്ന് തൃഷ; വിവാഹനിശ്ചയം കഴിഞ്ഞോ എന്ന് ആരാധകർ

തൃഷ പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ആരാധകരിൽ സംശയം നിറയ്ക്കുന്നത്

തൃഷ പങ്കുവച്ച ചിത്രവും അടിക്കുറിപ്പുമാണ് ആരാധകരിൽ സംശയം നിറയ്ക്കുന്നത്

author-image
Entertainment Desk
New Update
Trisha Wedding

തെന്നിന്ത്യയുടെ താരറാണിയാണ് തൃഷ. കഴിഞ്ഞ 20 വർഷമായി മുൻനിര നായികമാരുടെ പട്ടികയിൽ തൃഷയുണ്ട്. 41കാരിയായ തൃഷ ഇതുവരെ വിവാഹിതയല്ല. അതിനാൽ തന്നെ, എപ്പോഴും അഭിമുഖങ്ങളിലും മറ്റും തൃഷ നേരിടുന്ന ചോദ്യങ്ങളിലൊന്ന് വിവാഹത്തെ കുറിച്ചാണ്. ഇടയ്ക്ക് വിജയ് - തൃഷ ഡേറ്റിംഗ് വാർത്തകളും സമൂഹമാധ്യമങ്ങളിൽ ചൂടു പിടിച്ചിരുന്നു.

Advertisment

ഇപ്പോഴിതാ, തൃഷ പങ്കുവച്ച ഒരു ചിത്രവും അതിനു താഴെ നിറയുന്ന ആരാധകരുടെ കമന്റുകളുമാണ് ശ്രദ്ധ കവരുന്നത്. ട്രെഡീഷണൽ വേഷത്തിലുള്ള ചിത്രമാണ് തൃഷ പങ്കുവച്ചത്. 'സ്നേഹം എപ്പോഴും വിജയിക്കും' എന്നാണ് തൃഷ ചിത്രത്തിനു അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

അപ്പോൾ അഭ്യൂഹങ്ങൾ സത്യമായിരുന്നല്ലേ തൃഷ ഒടുവിൽ എൻഗേജ്ഡ് ആയി എന്നാണ് ഒരു ആരാധകന്റ കമന്റ്. സമാനമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

അതേസമയം, സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഗാനരംഗത്തിനിടെ പകർത്തിയ ചിത്രമാണിതെന്നും റിപ്പോർട്ടുണ്ട്. 

Advertisment

2002 ൽ പുറത്തിറങ്ങിയ 'മൗനം പേസിയതേ' എന്ന ചിത്രത്തിലൂടെയാണ് തൃഷ കൃഷ്ണൻ എന്ന താരം നായികാ പദവിയിലേയ്ക്കെത്തുന്നത്. പിന്നീട് 'സാമി', 'ഗില്ലി', 'വിണ്ണയ്താണ്ടി വരുവായ', 'കൊടി', '96' അങ്ങനെ ഒട്ടവധി ചിത്രങ്ങളിൽ സിനിമാസ്വാദകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾക്കു തൃഷ ജന്മം നൽകി. തമിഴ് സിനിമാലോകത്തു മാത്രമല്ല,തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലും തൃഷ തൻെറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

Read More

Trisha Krishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: