scorecardresearch

തീയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് സൽമാൻ ഫാൻസ്; കേസെടുത്ത് പോലീസ്

സൽമാന്റെ ഇൻട്രോ സീൻ സ്ക്രീനിൽ തെളിഞ്ഞതോടെയാണ് തീയേറ്ററിൽ നിന്ന് പൂത്തിരികളും റോക്കറ്റുകളും ഉയരാൻ തുടങ്ങിയത്. സംഘമായെത്തിയ ആരാധകരാണ് ചിത്രം കാണാനെത്തിയ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സാഹസിക പ്രകടനം കാഴ്ചവച്ചത്

സൽമാന്റെ ഇൻട്രോ സീൻ സ്ക്രീനിൽ തെളിഞ്ഞതോടെയാണ് തീയേറ്ററിൽ നിന്ന് പൂത്തിരികളും റോക്കറ്റുകളും ഉയരാൻ തുടങ്ങിയത്. സംഘമായെത്തിയ ആരാധകരാണ് ചിത്രം കാണാനെത്തിയ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സാഹസിക പ്രകടനം കാഴ്ചവച്ചത്

author-image
Entertainment Desk
New Update
Salman Khan |  Tiger 3

ടൈഗർ 3 കാണാനെത്തിയ സൽമാൻ ഖാൻ ആരാധകർ തീയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് പരിഭ്രാന്തി പടർത്തി. ദീപാവലി റിലീസായെത്തിയ ചിത്രത്തിൽ സൽമാൻ 'ടൈഗർ' എന്ന റോ ഏജന്റായിട്ടാണ് എത്തുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായതുകൊണ്ടുതന്നെ തീയേറ്ററുകൾ ഹൗസ് ഫുൾ ആയിരുന്നു, ഇതിനിടയിലാണ് ചില ആരാധകർ തീയേറ്ററിനകത്ത് പടക്കം പൊട്ടിച്ചത്.

Advertisment

സൽമാന്റെ ഇൻട്രൊഡക്ഷൻ സീൻ സ്ക്രീനിൽ തെളിഞ്ഞതോടെയാണ് തീയേറ്ററിൽ നിന്ന് പൂത്തിരികളും റോക്കറ്റുകളും ഉയരാൻ തുടങ്ങിയത്. സംഘമായെത്തിയ ആരാധകരാണ് ചിത്രം കാണാനെത്തിയ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സാഹസിക പ്രകടനം കാഴ്ചവച്ചത്. പടക്കം പൊട്ടിക്കാൻ  തുടങ്ങിയതോടെ ജീവൻ രക്ഷിക്കാനായി പലരും തീയേറ്ററിൽ നിന്ന് പുറത്തേക്ക് ഓടി.

എക്സിൽ (ട്വിറ്റർ) പ്രചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മോഹൻ സിനിമ എന്ന തീയേറ്ററിലാണ് ജനങ്ങളുടെ ജീവന് പുല്ലുവില നൽകിക്കൊണ്ടുള്ള സംഭവങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ചവാനി പോലിസ് 112-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.  

Advertisment

2021ലും സൽമാൻ ഫാൻസ് സമാനമായ രീതിയിൽ തീയറ്ററിൽ പടക്കം പൊട്ടിച്ചിട്ടുണ്ട്. 'അന്തിം ദി ഫൈനൽ ട്രൂത്ത്' എന്ന ചിത്രം പ്രദർശിപ്പിച്ച തീയേറ്ററിലും ആരാധകർ സമാനമായ രീതിയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. അന്ന് സൽമാൻ തന്നെ സോഷ്യൽ മീഡിയയിലൂടെ വീഡിയോ പങ്കുവച്ച്, ആരാധകർക്ക് താക്കീത് നൽകിയിരുന്നു.

"ഓഡിറ്റോറിയത്തിനുള്ളിൽ പടക്കങ്ങൾ കൊണ്ടുപോകരുതെന്ന് എന്റെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുന്നു, കാരണം ഇത് നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാക്കും. തീയേറ്റർ ഉടമകളോട് എന്റെ അഭ്യർത്ഥന, തീയേറ്ററിനുള്ളിൽ പടക്കങ്ങൾ കയറ്റാൻ അനുവദിക്കരുത്, പ്രവേശന സമയത്ത് തന്നെ ഇത് തടയണം. സിനിമ എല്ലാ വിധത്തിലും ആസ്വദിക്കൂ, പക്ഷേ ദയവായി ഇത് ഒഴിവാക്കുക. എന്റെ എല്ലാ ആരാധകരോടും ഉള്ള അഭ്യർത്ഥനയാണ്," സൽമാൻ 2021-ലെ പ്രശ്നത്തിൽ പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ.

നവംബർ 12-ന് പ്രദർശനത്തിനെത്തിയ ടൈഗർ-3 ആദ്യദിനം നേടിയത് 44.5 കോടി രൂപയാണ്.

Check out More Entertainment Stories Here 

Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: