scorecardresearch

ഉറ്റചങ്ങാതിയ്ക്ക് അഹാനയുടെ പിറന്നാൾ ആശംസ

ഛായാഗ്രാഹകൻ നിമിഷ് രവിയുടെ ജന്മദിനത്തിൽ ആശംസകളുമായി അഹാന

ഛായാഗ്രാഹകൻ നിമിഷ് രവിയുടെ ജന്മദിനത്തിൽ ആശംസകളുമായി അഹാന

author-image
Entertainment Desk
New Update
Ahaana Krishna | Nimish Ravi | Ahaana Krishna Nimish Ravi Relationship

നിമിഷിനൊപ്പം അഹാന

നടി അഹാന കൃഷ്ണയുടെ അടുത്ത സുഹൃത്താണ് ഛായാഗ്രാഹകനായ നിമിഷ് രവി. നിമിഷിനു ജന്മദിനാശംസകൾ നേർന്നുകൊണ്ട് അഹാന പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

Advertisment

"ജന്മദിനാശംസകൾ! ഇതാ നിങ്ങൾക്കൊപ്പമുള്ള ഒരു ചിത്രം, നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത് (ഒരു സിനിമാ സെറ്റ്) നിങ്ങളുടെ പ്രിയപ്പെട്ട കാര്യം ചെയ്യുന്നു (സിനിമകൾ നിർമ്മിക്കുന്നു)  ജീവിതകാലം മുഴുവൻ ഉറ്റ സുഹൃത്തുക്കളാകാൻ..." എന്നാണ് അഹാന കുറിക്കുന്നത്. 

അഹാന, ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'ലൂക്ക' ആണ് നിമിഷ് ഛായാഗ്രഹകനായി എത്തിയ ആദ്യ ചിത്രം. പിന്നീട് 'സാറാസ്', 'കുറുപ്പ്', 'റോഷാക്ക്' എന്നിവയിലും നിമിഷ് ക്യാമറ ചലിപ്പിച്ചു. 'കിങ്ങ് ഓഫ് കൊത്ത' ആണ് നിമിഷിൻെറ പുതിയ ചിത്രം. അഹാനയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'തോന്നൽ' എന്ന മ്യൂസിക്ക് ആൽബത്തിൻെറ ഛായാഗ്രഹകനും നിമിഷായിരുന്നു.

Advertisment

'മീ, മൈസെല്‍ഫ് ആന്‍ഡ് ഐ' എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു. യൂട്യുബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നേടിയത്. നിമിഷ് രവി തന്നെയായിരുന്നു സീരീസിൻെറയും ഛായാഗ്രഹകൻ.

Check out More Entertainment Stories Here 

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: