/indian-express-malayalam/media/media_files/3XoJkCGRwmk5D0lqc1OY.jpg)
രാധിക ശരത് കുമാറും വിജയും
പത്താം വയസ്സിൽ ബാലതാരമായിട്ടായിരുന്നു വിജയ് അഭിനയരംഗത്ത് എത്തിയത്. വെട്രി എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. തുടർന്ന് കുടുംബം (1984), വസന്തരാഗം (1986), സത്തം ഒരു വിളയാട്ട് (1987), ഇത് എങ്ങൾ നീതി (1988) തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. നാൻ സിഗപ്പു മനിതൻ (1985) എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം സഹനടനായി അഭിനയിച്ചു. പിന്നീട് 18-ാം വയസ്സിൽ നാളയ്യ തീർപ്പ് (1992) എന്ന ചിത്രത്തിലൂടെ നായക വേഷങ്ങൾ ചെയ്യാൻ തുടങ്ങുകയായിരുന്നു.
വിജയും രാധിക ശരത് കുമാറും ഒന്നിച്ചുള്ള പഴയൊരു മൂവി സ്റ്റിൽസ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൗമാരക്കാരനായ വിജയിനെയാണ് ചിത്രത്തിൽ കാണാനാവുക. കുട്ടിക്കാലം മുതൽ തന്നെ വിജയുമായി അടുത്ത ബന്ധമുള്ള നടിമാരിൽ ഒരാളാണ് രാധിക.
" വിജയിന്റെ അച്ഛനായ എസ് എ ചന്ദ്രശേഖറിന് വേണ്ടി ഞാൻ ഒരുപാട് ജോലി ചെയ്തിരുന്നതിനാൽ, ഞാൻ വിജയിനെ കൊച്ചുകുട്ടിയായപ്പോൾ മുതൽ കാണുന്നതാണ്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് എന്തെങ്കിലും മാറ്റം വന്നതായി എനിക്കു തോന്നുന്നില്ല. കരുതലും സ്നേഹവുമുള്ള അതേ ആൺകുട്ടിയാണ് അവനിന്നും. എന്നാൽ മറുവശത്ത്, ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ പരിവർത്തനം അതിരുകളില്ലാത്തതാണ്. അദ്ദേഹം ഒരു രംഗം വിഭാവനം ചെയ്യുന്ന രീതിയും ടേക്കിൽ അത് പുറത്തുവരുന്ന രീതിയും ആവേശകരമാണ്. ഒരു പെർഫോമർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലിബറിലും പരിണാമത്തിലും ഞാൻ അതിശയിക്കുന്നു!," എന്നാണ് വിജയിനെ കുറിച്ച് ഒരു അഭിമുഖത്തിൽ രാധിക പറഞ്ഞത്.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.