/indian-express-malayalam/media/media_files/RMUKFs7Q2bINs4RcHQMs.jpg)
Esha Deol and Bharat Takhtani
Esha Deol and Bharat Takhtani: ബോളിവുഡ് നടിയും ബോളിവുഡ് താരദമ്പതികളായ ധർമേന്ദ്രയുടെയും ഹേമമാലിനിയുടെയും മകളുമായ ഇഷ ഡിയോൾ ഡിവോഴ്സിലേക്ക്. താനും ഭർത്താവ് ഭരത് തഖ്താനിയും 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു എന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്. വേർപിരിയൽ "സൗഹാർദ്ദപരമാണ്" എന്നും ഇഷയും ഭരതും പറയുന്നു.
“ഞങ്ങൾ പരസ്പരം സൗഹൃദപരമായി പിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ മാറ്റത്തിനൊപ്പം തന്നെ, ഞങ്ങളുടെ രണ്ട് കുട്ടികളുടെ ക്ഷേമവും സന്തോഷവും ഞങ്ങൾക്ക് പ്രധാനമാണ്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു,” ഡൽഹി ടൈംസിന് നൽകിയ പ്രസ്താവനയിൽ ഇഷയും ഭരതും പറയുന്നു. 6 വയസ്സുള്ള രാധ്യ, 4 വയസ്സുകാരി മിരായ എന്നിങ്ങനെ രണ്ടു പെൺമക്കളാണ് ഇരുവർക്കുമുള്ളത്. 2012 ലാണ് ഇഷയും ഭരതും വിവാഹിതരായത്.
കഴിഞ്ഞ വർഷം, ഹേമമാലിനിയുടെ ഗ്രാൻഡ് ബർത്ത്ഡേ പാർട്ടിയിൽ ഭരത് ഇല്ലാതിരുന്നതിനെ തുടർന്ന് ഇഷയും ഭരതും പിരിഞ്ഞെന്ന രീതിയിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. ഇഷയുടെ പിറന്നാൾ ആഘോഷത്തിലും ഭരത് പങ്കെടുത്തിരുന്നില്ല.
2020ൽ പ്രസിദ്ധീകരിച്ച പാരന്റിംഗുമായി ബന്ധപ്പെട്ട 'മമ്മ മിയ' എന്ന പുസ്തകത്തിൽ, തങ്ങളുടെ രണ്ടാമത്തെ മകളെ സ്വാഗതം ചെയ്തതിന് ശേഷം തൻ്റെ ഭർത്താവിന് താൻ അവഗണിക്കുന്നതായി അനുഭവപ്പെട്ടിരുന്നുവെന്ന് ഇഷ കുറിച്ചിരുന്നു. “എൻ്റെ രണ്ടാമത്തെ കുഞ്ഞിന് ശേഷം, കുറച്ച് കാലത്തേക്ക്, ഭരതിന് എന്നോട് അൽപ്പം അസ്വസ്ഥതയുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. ഞാൻ അദ്ദേഹത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ഭരതിനു തോന്നി. ഒരു ഭർത്താവിന് അങ്ങനെ തോന്നുന്നത് വളരെ സ്വാഭാവികമാണ്. കാരണം ആ സമയത്ത്, രാധ്യയുടെ പ്ലേസ്‌കൂൾ കാര്യങ്ങളും മിരായയെ നോക്കലുമൊക്കെയായി ഞാൻ വല്ലാത്ത തിരക്കിലായിരുന്നു. ഒപ്പം എൻ്റെ പുസ്തകം എഴുതുന്നതിലും പ്രൊഡക്ഷൻ മീറ്റിംഗുകൾ കൈകാര്യം ചെയ്യുന്നതിന്റെയും തിരക്കുകളും. അതിനാൽ, അദ്ദേഹത്തിന് അവഗണന അനുഭവപ്പെട്ടു. എൻ്റെ വഴികളിലെ പിഴവ് ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചു. ഭരത് എന്നോട് പുതിയ ടൂത്ത് ബ്രഷ് ചോദിച്ചതും ഞാനതു മറന്നുപോയതും അദ്ദേഹത്തിന്റെ ഷർട്ടുകൾ ഇസ്തിരിയിട്ടിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാനോ ഉച്ചഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊന്നും പരിശോധിക്കാൻ ശ്രമിക്കാതെയിരുന്നതുമെല്ലാം ഞാൻ ഓർത്തു. വലിയ നിർബന്ധങ്ങളൊന്നുമില്ലാത്ത ആളാണ് ഭരത്. അങ്ങനെയൊരാളെ പോലും എനിക്കു പരിപാലിക്കാൻ കഴിയുന്നില്ലെങ്കിൽ, എനിക്കെന്തോ കുഴപ്പമുണ്ടെന്നു തോന്നി. അത് ശരിയാക്കണമെന്ന് ഞാൻ ഉറപ്പിച്ചു."
“ഭരത് വ്യത്യസ്തനാണ്. ഒരു പ്രശ്നം തോന്നിയാൽ അവൻ എന്നോട് നേരിട്ട്, എൻ്റെ മുഖത്ത് നോക്കി പറയും. എന്നാൽ അങ്ങനെ ചെയ്യാത്ത പുരുഷന്മാരുണ്ടാകാം. പ്രണയം സജീവമായി നിലനിർത്തേണ്ടതിനെ കുറിച്ച് അതു നിങ്ങളെ ഓർമിപ്പിക്കുന്നു. കുറച്ചു നാളായി അവനോടൊപ്പം ഡേറ്റ് നൈറ്റ്‌സിനോ സിനിമയ്‌ക്കോ ഞാൻ പോയിട്ടില്ലെന്ന് മനസ്സിലാക്കി. അതിനാൽ ഞാൻ എൻ്റെ ട്രാക്കിൽ നിന്ന് പുറത്തുകടക്കാൻ തീരുമാനിച്ചു. അലസമായി കെട്ടിവച്ച മുടിയഴച്ച് മാറ്റി, നല്ല വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങി വാരാന്ത്യങ്ങളിൽ അവനോടൊപ്പം പുറത്തുപോവാൻ തുടങ്ങി, ” ഇഷയുടെ വാക്കുകളിങ്ങനെ.
Read More Entertainment Stories Here
- അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല: എലിസബത്തിന്റെ കുറിപ്പ് വൈറൽ
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ബിജു പൗലോസിന്റെ തിരിച്ചുവരവ് നിവിൻ ആരാധകരെ ത്രില്ലടിപ്പിക്കുന്നത് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.