/indian-express-malayalam/media/media_files/2025/05/14/w8zjM9zaUd432YFyxSKI.jpg)
Ennu Swantham Punyalan OTT
Ennu Swantham Punyalan OTT Release Date And Platform: അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ കേന്ദ്ര പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ ഈ വർഷം ആദ്യം തിയേറ്ററുകളിലെത്തിയ 'എന്ന് സ്വന്തം പുണ്യാളൻ.' മഹേഷ് മധു സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് എന്ന് സ്വന്തം പുണ്യാളന്റെ നിർമ്മാണം. മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളൻ. അർജുൻ അശോകനും ബാലുവും അനശ്വര രാജനും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി.
രണ്‍ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സാം സി.എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം റെണദീവ്, എഡിറ്റിങ് സോബിൻ സോമൻ എന്നിവർ നിർവഹിക്കുന്നു.
Ennu Swantham Punyalan OTT: എന്ന് സ്വന്തം പുണ്യാളൻ ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെ എന്ന് സ്വന്തം പുണ്യാളൻ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.
Read More
- Maranamass OTT: ബേസിലിന്റെ മരണമാസ്സ് ഒടിടിയിൽ എത്തി; എവിടെ കാണാം?
- മരിച്ചുപോയ ആൾ തിരിച്ചുവന്നതോ?; സൗന്ദര്യയുടെ അപരയെ കണ്ടാൽ ആരുമൊന്ന് അമ്പരക്കും
- ന്യൂയോർക്കിൽ കറങ്ങിത്തിരിഞ്ഞ് മലയാളത്തിൻ്റെ താരസുന്ദരിമാർ; ചിത്രങ്ങൾ
- ദാവണി പെണ്ണായി അഹാന; ചിത്രങ്ങൾ
- അവതാരകയുടെ ചോദ്യങ്ങൾ അതിരുകടന്നു, അഭിമുഖത്തിൽ നിന്നിറങ്ങിപ്പോയി രേണു സുധി, വീഡിയോ
- യൂണിഫോം അണിഞ്ഞ് സ്കൂള്‍ കൂട്ടിയായി രേണു സുധി; വൈറലായി വീഡിയോ
- അവർ റെക്കോർഡുകളെ കുറിച്ച് സംസാരിക്കും, ഞാൻ ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങളും: അനുഷ്ക ശർമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.