/indian-express-malayalam/media/media_files/2025/03/27/H1fhmGyBmnZPwPZFiE6E.jpg)
Empuraan box office collection day 1
Empuraan box office collection day 1: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ വ്യാഴാഴ്ചയാണ് തിയേറ്ററുകളലെത്തിയത്. ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം. രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ നിന്ന് ആദ്യദിവസം 22 കോടി രൂപയാണ് ചിത്രം നേടിയത്. മലയാളം കണ്ട എക്കാലത്തെയും മികച്ച ഓപ്പണർ ആയി മാറിയിരിക്കുകയാണ് ചിത്രം. ഇൻഡസ്ട്രിയൽ ട്രാക്കർ സാക്നിൽക്കിന്റെ അഭിപ്രായത്തിൽ, എമ്പുരാൻ മലയാളം പതിപ്പ് ഏകദേശം 19 കോടി രൂപയും, തെലുങ്കിൽ 1.2 കോടി രൂപയും, തമിഴിൽ 80 ലക്ഷം രൂപയും, ഹിന്ദിയിൽ 50 ലക്ഷം രൂപയും കന്നഡയിൽ 5 ലക്ഷം രൂപയുമാണ് നേടിയത്.
ബെംഗളൂരുവിൽ ചിത്രത്തിന് 800-ലധികം ഷോകൾ ഉണ്ടായിരുന്നു, 43 ശതമാനത്തിലധികം ഒക്യുപെൻസിയോടെയാണ് ഈ ഷോകൾ നടന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും ചിത്രത്തിന് 350-ലധികം ഷോകൾ വീതമുണ്ടായിരുന്നു. കൊച്ചിയിൽ 97 ശതമാനത്തിലധികവും തിരുവനന്തപുരത്ത് 85 ശതമാനവും ഒക്യുപെൻസി ഉണ്ടായിരുന്നു.
എമ്പുരാന് മുൻപ്, മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണർ പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ ആടുജീവിതം: ദി ഗോട്ട് ലൈഫ് ആയിരുന്നു. ആടുജീവിതം ഇന്ത്യയിൽ നിന്നും 7.6 കോടി രൂപ നേടി. നിലവിൽ മൂന്നാം സ്ഥാനത്ത് മോഹൻലാലിന്റെ മരക്കാർ ലയൺ ഓഫ് ദി അറബിക്കടലാണ്, ആദ്യ ദിവസം 6.8 കോടി രൂപയാണ് ചിത്രം നേടിയത്.
ഈ വർഷം ബോക്സ് ഓഫീസിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയ രണ്ടു ചിത്രങ്ങളെ ഉള്ളൂ. ആസിഫ് അലി നായകനായ രേഖചിത്രം 57 കോടി രൂപയും കുഞ്ചാക്കോ ബോബൻ നായകനായ ഓഫീസർ ഓൺ ഡ്യൂട്ടി 31 കോടി രൂപയും നേടി. വെറും രണ്ട് ദിവസത്തിനുള്ളിൽ എമ്പുരാൻ ഈ ചിത്രങ്ങളുടെ ലൈഫ് കളക്ഷനെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024ൽ, ചെറിയ ബജറ്റിൽ നിർമ്മിച്ച നിരവധി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വലിയ രീതിയിൽ കളക്ഷൻ നേടിയിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് ആഭ്യന്തര ബോക്സ് ഓഫീസിൽ 140 കോടിയിലധികം രൂപയുമായി ആ വർഷത്തെ ഏറ്റവും വലിയ മലയാള ഹിറ്റായി മാറി. വലിയ രീതിയിൽ പ്രേക്ഷകരെ ആകർഷിച്ച ആവേശവും പ്രേമലുവും ഇന്ത്യയിൽ യഥാക്രമം 85 കോടിയും 75 കോടിയും നേടി. വയലൻസിന്റെ പേരിൽ ധാരാളം വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടും ഉണ്ണി മുകുന്ദന്റെ മാർക്കോ ബോക്സ് ഓഫീസിൽ 60 കോടിയിലധികം നേടി.
Read More
- വൻ താരനിരയും ഗംഭീര മേക്കിംഗും, പക്ഷേ അതുമാത്രം മതിയോ? ഹൈപ്പിനൊപ്പം പിടിച്ചു നിൽക്കാനാവാതെ 'എമ്പുരാൻ', റിവ്യൂ
- എമ്പുരാനേ... നമ്മൾ കേട്ട ആ ശബ്ദം അലംകൃതയുടേത്; സ്ഥിരീകരിച്ച് ദീപക് ദേവ്
- Lucifer Recap: കഥ ഇതുവരെ; ലൂസിഫർ പറഞ്ഞതും പറയാൻ ബാക്കിവച്ചതും
- ജിംഖാനയ്ക്ക് വേണ്ടി ഇടികൊണ്ട് പഴുക്കാൻ വരെ തയ്യാറാണ് ടീംസ്: ആലപ്പുഴ ജിംഖാന ട്രെയിലർ
- ഇന്ത താടിയാലെ ആർക്കാടാ പ്രശ്നം; എക്സ്ട്രാ കൂളാണ് ലാലേട്ടൻ, തുടരും ട്രെയിലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.