/indian-express-malayalam/media/media_files/2025/04/04/h8IQmsMVCS5o20wOm7YH.jpg)
ചിത്രം: എക്സ്
മലയാള സിനിമകൾ നൂറുകോടിയും ഇരുന്നൂറു കോടിയുമെല്ലാം പിന്നിട്ടെന്ന പോസ്റ്റുകൾ നിർമ്മാതാക്കൾ ആവേശത്തോടെ പങ്കുവയ്ക്കുമ്പോഴും, തിയേറ്റർ ഷെയർ 100 കോടി നേടിയ ഒരു ചിത്രം പോലും മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹിയും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ അടുത്തിടെ പറഞ്ഞത്.
താരങ്ങളുടെ പ്രതിഫലം, വിനോദ നികുതി തുടങ്ങിയ കാര്യങ്ങളിൽ ഇളവു വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിനിമ സംഘടനകൾ സമരത്തിലേക്ക് കടക്കാനിരുന്ന പശ്ചാത്തലത്തിലായിരുന്നു സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. 100 കോടി രൂപ ഷെയര്‍ വന്ന ഒരു സിനിമ കാണിച്ചുതരുമോ എന്ന് സുരേഷ് കുമാര്‍ താരങ്ങളെ വെല്ലുവിളിച്ചിരുന്നു. സിനിമ 100 കോടി ക്ലബ്ബില്‍ കയറിയെന്ന് നിര്‍മാതാക്കളല്ല പറയുന്നതെന്നും, താരങ്ങള്‍ അവരെക്കൊണ്ട് പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാര്‍ അന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ, മലയാളത്തിൽ തിയേറ്റർ ഷെയർ 100 കോടി നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാൻ. ചിത്രം 100 കോടി നേടിയെന്ന് മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്.
It's checkmate from the BIGGEST STAR of malayalam cinema to his old buddy!#Empuraanpic.twitter.com/F7SZyoMzEz
— AB George (@AbGeorge_) April 4, 2025
മലയാള സിനിമയിലെ ഈ സുപ്രധാന നേട്ടം എമ്പുരാൻ സ്വന്തമാക്കിയതിനു പിന്നാലെ സുരേഷ് കുമാറിന്റെ പഴയ വീഡിയോ ഉൾപ്പെടുത്തി നിരവധി പോസ്റ്റുകളാണ് സൈബറിടത്ത് പ്രത്യക്ഷപ്പെടുന്നത്. വാർത്താ സമ്മേളനത്തിൽ നിന്നുള്ള സുരേഷ് കുമാറിന്റെ ദൃശ്യങ്ങളും എമ്പുരാനിലെ മോഹൻലാലിന്റെ രംഗങ്ങളും ഉൾപ്പെടുത്തിയുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
Read More
- ബോക്സ് ഓഫീസ് ബോംബുകളുടെ കാലം കഴിഞ്ഞു; വിജയ വഴിയിലേക്ക് അക്ഷയ് കുമാർ; 'കേസരി 2' ട്രെയിലർ എത്തി
- Actor Manoj Kumar Dead: നടൻ മനോജ് കുമാർ ഇനി ഓർമ
- നടി ഐമ അമ്മയായി; കുഞ്ഞിന്റെ പേരു വെളിപ്പെടുത്തി കെവിൻ പോൾ
- New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- അന്നേ ഒരു ഗംഭീര പോസർ ആണ്; മലയാളികൾക്കെല്ലാം സുപരിചിതയായ ഈ ആളെ മനസ്സിലായോ?
- സൗബിനും കുടുംബത്തിനുമൊപ്പം പെരുന്നാൾ ആഘോഷിച്ച് മഞ്ജു വാര്യർ; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.