scorecardresearch

Emergency OTT: എമർജൻസി ഒടിടിയിലേക്ക്

Emergency OTT Release Date & Platform:  കങ്കണ റണാവത്ത് സംവിധാനം ചെയ്ത എമർജൻസി ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിൽ ഇന്ദിരാഗാന്ധിയെ അവതരിപ്പിച്ചതും കങ്കണ തന്നെ

Emergency OTT Release Date & Platform:  കങ്കണ റണാവത്ത് സംവിധാനം ചെയ്ത എമർജൻസി ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രത്തിൽ ഇന്ദിരാഗാന്ധിയെ അവതരിപ്പിച്ചതും കങ്കണ തന്നെ

author-image
Entertainment Desk
New Update
Emergency OTT Release Date Platform

Emergency OTT Release Date & Platform

Emergency OTT Release Date & Platform: നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി ഒ.ടി.ടിയിലേക്ക്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും കങ്കണ തന്നെ. ഇന്ദിരാഗാന്ധിയുടെ വേഷമാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിച്ചത്. 

Advertisment

അടിയന്തരാവസ്ഥ കാലത്തിന് ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ജീവിതവും ഓപറേഷൻ ബ്ലൂസ്റ്റാറുമടക്കമുള്ള വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ജനുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരാണ്.

അനുപം ഖേർ, ശ്രേയസ് താൽപദെ, അശോക് ചാബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 60 കോടി ബജറ്റിൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. 22 കോടി മാത്രമാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. 

ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങിയതു മുതൽ വലിയ വിവാദങ്ങളും തലപൊക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് ശേഷം മാത്രമാണ് ചിത്രത്തിനു പ്രദർശനാനുമതി ലഭിച്ചത്. കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്.

Advertisment

നെറ്റ്‍ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം മാർച്ച് 14 ന് നെറ്റ്ഫ്ലിക്സിൽ എത്തും. 

Read More

New Release OTT Kangana Ranaut Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: