scorecardresearch

ബോക്സ് ഓഫീസിൽ പച്ച തൊടാതെ കങ്കണ; തിയേറ്ററിൽ തകർന്നടിഞ്ഞ് 'എമർജൻസി'

കങ്കണ നായികയായി അവസാനം പുറത്തിറങ്ങിയ തലൈവി, തേജസ്, ധാക്കഡ് തുടങ്ങിയ ചിത്രങ്ങളും പരാജയമായിരുന്നു

കങ്കണ നായികയായി അവസാനം പുറത്തിറങ്ങിയ തലൈവി, തേജസ്, ധാക്കഡ് തുടങ്ങിയ ചിത്രങ്ങളും പരാജയമായിരുന്നു

author-image
Entertainment Desk
New Update
Emergency new trailer Kangana Ranaut

ഇന്ത്യൻ ചരിത്രത്തിൻ്റെ ഇരുണ്ട താളുകളിലേക്ക് ആഴത്തിൽ ഇറങ്ങുമെന്ന അവകാശവാദവുമായി തിയേറ്ററുകളിലെത്തിയ ചിത്രമാണ്, കങ്കണ റണാവത്ത് സംവിധാനം ചെയ്ത 'എമർജൻസി'.  മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നടപടികളുടെ അനന്തരഫലങ്ങളിലേക്ക് വെളിച്ചം വീശിയ ചിത്രം തിയേറ്ററിൽ വൻ പരാജയം നേരിടുന്നതായാണ് റിപ്പോർട്ട്.

Advertisment

തിയേറ്ററിലെത്തി ഏഴു ദിവസം പിന്നിടുമ്പോള്‍ 14.4 കോടി രൂപ മാത്രമാണ് ചിത്രത്തിനു നേടാനായതെന്ന് സാക്‌നിൽക് റിപ്പോർട്ട് ചെയ്തു. അവസാന ദിവസങ്ങളിൽ ഒരു കോടിയിലേക്ക് ബോക്സ് ഓഫീസ് കളക്ഷൻ ചുരുങ്ങിയിരുന്നു. കങ്കണ നായികയായി അവസാനം പുറത്തിറങ്ങിയ തലൈവി, തേജസ്, ധാക്കഡ് എന്നീ ചിത്രങ്ങളും പരാജയം നേരിട്ടിരുന്നു.

ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തിൽ കങ്കണയെത്തിയത്. പല തവണ റിലീസ് മാറ്റിവച്ച ചിത്രം ഒടുവിൽ ജനുവരി 17നാണ് തിയേറ്ററുകളിലേക്ക് എത്തിയത്. അനുപം ഖേറാണ് ചിത്രത്തിൽ ജയപ്രകാശ് നാരായണായി എത്തുന്നത്. മഹിമ ചൗധരി, സതീഷ് കൗശിക് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.  

ജിവി പ്രകാശ് കുമാർ ഗാനരചയും സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്ന് സംഗീതവും നിർവ്വഹിച്ചു. തിരക്കഥയും സംവിധാനവും കങ്കണ നിർവ്വഹിച്ചു. റിതേഷ് ഷായും സഹായിയായിട്ടുണ്ട്. കങ്കണയുടെ മണികർണിക ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവരാണ് നിർമാതാക്കൾ.

Read More

Advertisment
Kangana Ranaut Box Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: