scorecardresearch

ED- Extra Decent OTT: സുരാജിന്റെ എക്സ്‌ട്രാ ഡീസന്റ് എപ്പോൾ ഒടിടിയിലെത്തും?

ED: Extra Decent OTT Release Date & Platform: ടോക്സിക്കായ  ബാല്യകാലം മൂലം വിചിത്രസ്വഭാവക്കാരനും അപകടകാരിയുമായി മാറുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്

ED: Extra Decent OTT Release Date & Platform: ടോക്സിക്കായ  ബാല്യകാലം മൂലം വിചിത്രസ്വഭാവക്കാരനും അപകടകാരിയുമായി മാറുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്

author-image
Entertainment Desk
New Update
ED Extra Decent OTT

ED: Extra Decent OTT Release Date & Platform

ED: Extra Decent OTT Release Date & Platform: സുരാജ് വെഞ്ഞാറമൂട് നായകനായ എക്സ്ട്രാ ഡീസന്റ് (ED) ഡിസംബർ 20നാണ് തിയേറ്ററുകളിലെത്തിയത്. ‘ആയിഷ’ എന്ന ചിത്രത്തിനു ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടോക്സിക്കായ  ബാല്യകാലം മൂലം വിചിത്രസ്വഭാവക്കാരനും അപകടകാരിയുമായി മാറുന്ന ബിനുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. നർമത്തിന്റെ മേമ്പൊടിയോടെയാണ് എക്സ്ട്രാ ഡീസന്റിന്റെ കഥ മുന്നേറുന്നത്. 

Advertisment

ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം  നിർമ്മിച്ചിരിക്കുന്നത്. ഗ്രേസ് ആന്റണി, പുതുമുഖം ദിൽന, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, സജിൻ ചെറുകയിൽ , അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.  ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസ്, സംഗീതം അങ്കിത് മേനോന്‍, എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ് എന്നിവരും നിർവ്വഹിച്ചു. 

ഫെബ്രുവരി പകുതിയോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ ആരെന്ന കാര്യത്തിൽ വ്യക്തയില്ല. ചിത്രത്തിന്റെ ഒടിടി റിലീസ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 

Read More

Advertisment
New Release OTT Suraj Venjarammud

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: