/indian-express-malayalam/media/media_files/uploads/2021/02/DRISHYAM-2-live-updates-2.jpg)
Mohanlal 'Drishyam 2' Release Highlights: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ റിലീസ് ചെയ്തു . ഓ ടി ടി ഫ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ്. 2013 ലെ ക്രൈം ഡ്രാമയായ ‘ദൃശ്യ’ത്തിന്റെ തുടർച്ചയാണ് ‘ദൃശ്യം 2’. സംവിധായകൻ ജീത്തു ജോസഫ് ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങളെ മുഴുവൻ രണ്ടാം ഭാഗത്തിലും നിലനിർത്തിയിട്ടുണ്ട്.
ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.
'ദൃശ്യം 2' റിവ്യൂ വായിക്കാം
- Drishyam 2 Review: അന്വേഷണങ്ങളുടെ ദൃശ്യ ഭൂപടങ്ങള്‍: 'ദൃശ്യം 2' റിവ്യൂ
- Drishyam 2 Review: പഴുതുകൾ അടച്ച് ജോർജുകുട്ടി വീണ്ടും 'ദൃശ്യം 2' റിവ്യൂ
Live Blog
Mohanlal 'Drishyam 2' Release Highlights
‘ദൃശ്യം 2’ റിലീസ് വാർത്തകൾ തത്സമയം
'പോലീസും കള്ളനും കളി പോലെയാണ് ജീവിതം. ജോര്‍ജ്ജ് കുട്ടി അങ്ങനെ വിശ്വസിക്കുന്നു. അയാള്‍ പറയുന്ന കഥയും അതാണ്,' അഖിൽ മുരളീധരൻ എഴുതിയ റിവ്യൂ വായിക്കാം Read Here: Drishyam 2 Review: അന്വേഷണങ്ങളുടെ ദൃശ്യ ഭൂപടങ്ങള്‍: 'ദൃശ്യം 2' റിവ്യൂ
ആ പൊലീസ് സ്റ്റേഷനിൽ അപ്പോൾ ഒരാൾ കൂടിയുണ്ടായിരുന്നു.... Watching #Drishyam2pic.twitter.com/kNU0xOFXGk
— ABHIJITH PJ (@abhijith_pj) February 18, 2021
എന്ത് കൊണ്ട് 'ദൃശ്യം' പ്രസക്തമാകുന്നു? ഈ ചിത്രത്തിന്റെ ജനസമ്മതിയ്ക്ക് പിന്നിൽ എന്താണ്? ഇന്ത്യൻ എക്സ്പ്രസ്സ് ലേഖകൻ മനോജ് കുമാർ എഴുതുന്നു
Read Here: Ahead of Drishyam 2, decoding the universal appeal of Mohanlal’s Drishyam
2021 ഫെബ്രുവരി 19 പുലരുന്ന വേളയിൽ, രാത്രി 12 ന് ആമസോൺ പ്രൈം വീഡിയോയിൽ 'ദൃശ്യം 2' റിലീസ് ചെയ്യും. ആമസോൺ പ്രൈം വീഡിയോയിൽ അംഗത്വമുള്ളവർക്കാണ് ചിത്രം ഓൺലൈൻ ആയി കാണാൻ സാധിക്കുക.
just few hours to go @Mohanlal#Drishyam2OnPrimepic.twitter.com/bYwhbMfL7G
— amazon prime video IN (@PrimeVideoIN) February 18, 2021
/indian-express-malayalam/media/media_files/uploads/2021/01/drishyam-2.jpg)
Drishyam 2 Release Highlights: തിയേറ്ററുകളെ ഇളക്കി മറിക്കുന്ന ആരവങ്ങളില്ലാതെ ഒരു മോഹൻലാൽ ചിത്രം. ഒരു സാധാരണ ലാൽ ഫാനിനെ സംബന്ധിച്ച് മോഹൻലാൽ ചിത്രത്തിന്റെ റിലീസ് എന്നാൽ അത് തിയേറ്ററിൽ ഉണ്ടാക്കുന്ന ഒരോളം കൂടിയാണ്. സ്‌ക്രീനിൽ തെളിയുന്ന താരത്തിന്റെ പേരിൽ, ആദ്യ സീനിൽ, പഞ്ച് ഡയലോഗിൽ... എല്ലാം മറന്നു കൈയ്യടിച്ചും ആഹ്ളാദിച്ചും ആരാധകൻ വരവേറ്റിരുന്നു ഓരോ ലാൽ ചിത്രത്തേയും. ഒരർത്ഥത്തിൽ അവരും കൂടി ചേർന്ന് ഉണ്ടാക്കിയെടുത്തതാണ് ആ താരപ്രഭ.
അതിൽ നിന്നും എല്ലാം മാറി, ഏറെ വ്യത്യസ്തമായി ഒരു മോഹൻലാൽ ചിത്രം എത്തുകയാണ്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ താര ഓ ടി ടി റിലീസ്. സ്വീകരണമുറികളുടെ, കമ്പ്യൂട്ടർ-മൊബൈൽ സ്‌ക്രീനുകളുടെ ഇന്റിമസിയിൽ ഒരു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights