scorecardresearch

അഹാനയുമായി ഏറ്റവും കൂടുതൽ വഴക്ക് ഉണ്ടാക്കുന്നത് ഞാൻ, ഞങ്ങൾ ആകെ സംസാരിക്കുന്ന സമയം അതുമാത്രം: ദിയ കൃഷ്ണ

അഹാനയ്ക്ക് മറ്റ് രണ്ട് സഹോദരിമാരോടുള്ള അടുപ്പം ദിയയോട് ഇല്ലെന്ന രീതിയിലുള്ള കമന്റുകൾ പലപ്പോഴും ഇരുവരുടെയും യൂട്യൂബ് ചാനലിലെ വ്ളോഗുകൾക്ക് താഴെ പ്രത്യക്ഷപ്പെടാറുണ്ട്.

അഹാനയ്ക്ക് മറ്റ് രണ്ട് സഹോദരിമാരോടുള്ള അടുപ്പം ദിയയോട് ഇല്ലെന്ന രീതിയിലുള്ള കമന്റുകൾ പലപ്പോഴും ഇരുവരുടെയും യൂട്യൂബ് ചാനലിലെ വ്ളോഗുകൾക്ക് താഴെ പ്രത്യക്ഷപ്പെടാറുണ്ട്.

author-image
Entertainment Desk
New Update
Ahaana Krishna Diya Krishna

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി അഹാന കൃഷ്ണയും കുടുംബവും. അഹാനയും സഹോദരി ഓസിയെന്ന ദിയയും തമ്മിലുള്ള ബന്ധം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. അഹാനയ്ക്ക് മറ്റ് രണ്ട് സഹോദരിമാരോടുള്ള അടുപ്പം ദിയയോട് ഇല്ലെന്ന രീതിയിലുള്ള കമന്റുകൾ പലപ്പോഴും ഇരുവരുടെയും യൂട്യൂബ് ചാനലിലെ വ്ളോഗുകൾക്ക് താഴെ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, അഹാനയെക്കുറിച്ച്  ദിയ കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 

Advertisment

സഹോദരിമാർക്കിടയിൽ,  അഹാനയുമായി ഏറ്റവും കൂടുതൽ വഴക്ക് ഉണ്ടാക്കിയത് താനാണെന്നാണ് ദിയ പറയുന്നത്. അഹാനയുടെ പിറന്നാൾ ആഘോഷത്തിനിടയിൽ സംസാരിക്കുമ്പോഴായിരുന്നു ദിയ ഇക്കാര്യം വെളിപ്പെടുത്തിയത്. 

Also Read: മുപ്പതാം വയസ്സിൽ ഒരു കോടിയുടെ കാർ മാത്രമല്ല, പുതിയ വീടും സ്വന്തമാക്കി അഹാന

"വീട്ടിൽ അമ്മുവുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഞങ്ങൾക്കിടയിലുണ്ട്. ജനിച്ച വീണപ്പോൾ തന്നെ എന്നെ കുടകൊണ്ട് അമ്മു അടിച്ചിട്ടുണ്ട്. അമ്മുവിന് അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആയിരുന്നെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാർ ആയിരുന്നു അമ്മു," ദിയയുടെ വാക്കുകളിങ്ങനെ.

Advertisment

Also Read: ഇതാണ് ഞങ്ങളുടെ ദുവ; ആദ്യമായി മകളുടെ മുഖം കാണിച്ച് ദീപികയും രൺവീറും

അതേസമയം, വീട്ടിൽ ഏറ്റവും കൂടുതൽ ലീഡർഷിപ്പ് ക്വാളിറ്റിയുള്ളയാൾ അഹാനയാണെന്നും ദിയ പറയുന്നു. "അമ്മുവിന് ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോൾ നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മിൽ പറയും.അമ്മു എങ്ങനെ ഡീൽ ചെയ്തു എന്ന് ഞങ്ങൾ ആലോചിക്കും. പല സ്ഥലത്തും പല ഭാഷകളിൽ അമ്മു സംസാരിക്കും. നമ്മുടെ കുടുംബത്തിൽ അമ്മുവിന് മാത്രമേ അത് പറ്റൂ. അമ്മുവും അമ്മയും ഏത് സ്ഥലത്ത് പോയാലും എത്ര മണിക്ക് എണീറ്റാലും ആ സ്ഥലം മുഴുവൻ നടന്ന് തീർത്തിട്ടേ തിരിച്ച് വീട്ടിൽ വരൂ. ഏത് സാഹചര്യവും അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു. ഓമിയുടെ അടുത്ത് കുറേകൂടി കെയർ അമ്മുവിനുണ്ട്. ഞങ്ങൾ വീട്ടിൽ ഇത്രയും സംസാരിക്കാറില്ല. ഞങ്ങൾ കുടയെടുത്ത് അടിക്കും, തെറി വിളിക്കും. എന്നിട്ട് മാറി ഇരിക്കും. എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രം പറയും. അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നത്," ദിയയുടെ വാക്കുകളിങ്ങനെ. 

Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ

മുൻപൊരു വ്ളോഗിൽ, അമ്മുവും ഓസിയും അടുപ്പം കാണിക്കാത്തതിന്  പിന്നിലെ കാരണത്തെ കുറിച്ച് അമ്മ  സിന്ധു കൃഷ്ണയും സംസാരിച്ചിരുന്നു.  എല്ലാവരും ഒരേ പ്രായക്കാരാണെങ്കിലും അഹാന ഒരു പഠിപ്പിസ്റ്റായിരുന്നുവെന്നാണ് സിന്ധു പറയുന്നത്. "ഇഷാനി ജനിച്ചതോടെ ഇഷാനിയും ദിയയും ഇരട്ടകുട്ടികളെ പോലെയായി. സിന്ധു പറയുന്നു. ദിയയും ഇഷാനിയും എപ്പോഴും ഒരുമിച്ചായിരിക്കും. എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യും. അഹാന വീട്ടിലെ ബി​ഗ് ​ഗേൾ ആയിരുന്നു, അഹാന ഒരു ടീമും ഇഷാനിയും ഓസിയും മറ്റൊരു ടീമും ആയിരുന്നു. എന്നാൽ വേണ്ട സമയത്ത് ഇവരെല്ലാവരും ഒറ്റക്കെട്ടാണ്," സിന്ധുവിന്റെ വാക്കുകളിങ്ങനെ.

ആ വാക്കുകൾ സത്യമാണെന്ന തെളിയിക്കുന്നതായിരുന്നു ഓസിയുടെ ബിസിനസ്സിൽ ഒരു തട്ടിപ്പു നടന്നപ്പോൾ അഹാനയെടുത്ത നിലപാട്.  ദിയ കൃഷ്ണയുടെ സ് 'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തി സംഭവത്തിൽ, അവരെ ചോദ്യം ചെയ്യുന്നതും ജീവനക്കാർ കുറ്റം സമ്മതിക്കുന്നതുമായ വീഡിയോ കൃഷ്ണകുമാറും സംഘവും പുറത്തുവിട്ടിരുന്നു. കാര്യങ്ങൾ വ്യക്തമായും സ്പഷ്ടമായും സംസാരിക്കുകയും ദിയയ്ക്ക് കരുത്തായി കൂടെ നിൽക്കുകയും ചെയ്യുന്ന അഹാനയെ ആണ് ആ വീഡിയോയിൽ കണ്ടത്.

Also Read: സ്വപ്നങ്ങൾ ഓരോന്നായി കൈയെത്തി തൊടുന്ന പെൺകുട്ടി; അഹാനയുടെ ബിഎംഡബ്ല്യുവിന്റെ വില എത്രയെന്നറിയാമോ?

Ahaana Krishna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: