/indian-express-malayalam/media/media_files/VnpKgRVfEAYy20wW38Cn.jpg)
Mani Ratnam and Suhasini Mani Ratnam
തമിഴകത്തെ പവർ കപ്പിളാണ് സംവിധായകൻ മണിരത്നവും നടി സുഹാസിനിയും. 1988ലാണ് സുഹാസിനിയും മണിരത്നവും വിവാഹിതരായത്. 36 വർഷങ്ങൾക്കു മുൻപു നടന്ന ആ വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
സുഹാസിനിയും ഈ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. "3 ആളുകൾ എനിക്ക് ഈ ചിത്രങ്ങൾ അയച്ചുതന്നു. അവർ പറയുന്നത് ഈ ചിത്രങ്ങൾ വൈറലാവുന്നു എന്നാണ്. വൈറലാവാൻ പ്രത്യേക കാരണം വേണ്ടെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. വൈറൽ പോസിറ്റീവ് ആണോ? അറിയില്ല," സുഹാസിനി കുറിച്ചു.
മണിരത്നവുമായി വിവാഹത്തെ കുറിച്ച് മുൻപ് പല അഭിമുഖങ്ങളിലും സുഹാസിനി മനസ്സു തുറന്നിട്ടുണ്ട്. വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാൻ തനിക്ക് താൽപ്പര്യമില്ലായിരുന്നുവെന്നാണ് സുഹാസിനി പറയുന്നത്. എന്നാൽ മലയാളത്തിലും തമിഴിലും ധാരാളം ഹിറ്റുചിത്രങ്ങളിൽ ഭാഗമായ സുഹാസിനി പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.
കല്ല്യാണം കഴിച്ചതും കുടുംബമായി ജീവിക്കുന്നതും തന്റെ ജീവിതത്തിലെ തികച്ചും
അവിചാരിതമായ സംഭവമാണെന്നും, മാത്രമല്ല ആരും തന്നോട് ഒന്നും ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സുഹാസിനി കൂട്ടിച്ചേർക്കുന്നു. "20 വർഷം മുൻപുള്ള അതെ ആളാണ് ഞാനെന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഞാൻ തികച്ചും മാറിയിരിക്കുന്നു. ഫ്ളോറൻസ് നൈറ്റിംഗേൾ, മദർ തെരേസ എല്ലാം ഞാൻ ഒന്നായി കെട്ടിയാടിയിരുന്നു. ഇതെല്ലാം എന്റെ ആഗ്രഹപ്രകാരമായിരുന്നു, ആരും എന്നെ ഒന്നിനും നിർബന്ധിച്ചിട്ടില്ല."
ഒന്നിച്ചുള്ള നിമിഷങ്ങൾ നന്നായി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് താനും മണിരത്നവുമെന്നും സുഹാസിനി പറയുന്നു. "ഞങ്ങൾ രണ്ടാളും വളരെ സന്തോഷത്തിലാണ് ജീവിക്കുന്നത്. ഞങ്ങൾ മൂൺലൈറ്റ് ആസ്വദിക്കുന്നു, ബീച്ചിൽ നിന്നുമെത്തുന്ന തണുത്ത കാറ്റ് ആസ്വദിക്കുന്നു. ഭൂമിയിൽ ലഭിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നു, ഞങ്ങളുടെ സൗത്ത് ഇന്തൃൻ ഭക്ഷണം. ഞങ്ങൾ മുഖാമുഖമിരുന്ന് ഒരുമിച്ച് ഭക്ഷണം ആസ്വദിക്കുമ്പോൾ ഞാൻ പറയാറുണ്ട്, എന്ത് ഭാഗ്യവാൻമാരാണ് നമ്മൾ എന്ന്. വളരെ കുറച്ചാളുകളെ അങ്ങനെ ചെയ്യാറുള്ളുവെന്ന് എനിക്കു തോന്നുന്നു. ഞങ്ങളുടെ കൂട്ടിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, ലോകം ഞങ്ങൾക്ക് നൽകിയതിലും. ഞങ്ങൾക്ക് പരസ്പരം വിരസത തോന്നിയിട്ടില്ല ഇതുവരെ," സുഹാസിനി കൂട്ടിച്ചേർത്തു. ഈ ദമ്പതികൾക്ക് നന്ദൻ എന്നൊരു മകനുണ്ട്.
Read More Entertainment Stories Here
- വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്കോ? പ്രസ്താവന പുറത്ത്
- ലോക മഹാത്ഭുതം ഏഴെന്നാണ് പഠിച്ചത്, എട്ടാമത്തേത് മമ്മൂട്ടി: നിസ്താര് സേട്ട്
- അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല: എലിസബത്തിന്റെ കുറിപ്പ് വൈറൽ
- നിന്റെ ഹൃദയത്തോടും ആത്മാവിനോടും പ്രണയമാണ്'; കാൻസർ അതിജീവിതയായ ഭാര്യയെ പിന്തുണച്ച് നടൻ ആയുഷ്മാൻ ഖുറാന
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us