/indian-express-malayalam/media/media_files/4YBgJqIQu8jNfyMOLFrl.jpg)
ബോളിവുഡിന്റെ എവർഗ്രീൻ പ്രണയചിത്രമാണ് 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' (ഡിഡിഎൽജെ). സിമ്രാനെയും രാജിനെയും ഒരു തലമുറയുടെ പ്രണയസ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങളുമൊന്നും ഇനിയും പ്രേക്ഷകർക്ക് ആഘോഷിച്ച് മതിവന്നിട്ടില്ല. ഇന്ത്യൻ സിനിമാചരിത്രത്തിൽ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ ഓടിയ ചിത്രമെന്ന വിശേഷണവും ഡിഡിഎൽജെയ്ക്ക് സ്വന്തം. നീണ്ട 20 വർഷമാണ് മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ചിത്രം മുടങ്ങാതെ പ്രദർശിപ്പിച്ചത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും സ്വന്തമാക്കിയിരുന്നു.
ഡിഡിഎൽജെയുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷാരൂഖും കാജോളും തമ്മിലുള്ള സൗഹൃദനിമിഷങ്ങളും കുസൃതികളുമൊക്കെ നിറഞ്ഞ വീഡിയോ ഇതിനകം തന്നെ വൈറലാണ്.
"ഡിഡിഎൽജെ ക്യൂട്ടാണ്, ഈ ബിടിഎസ് വീഡിയോ അതിലേറെ ക്യൂട്ടാണ്"
"രണ്ടു ബെസ്റ്റ് ഫ്രണ്ട്സ് ഒന്നിച്ച് അഭിനയിക്കുമ്പോൾ അവർക്ക് ഒരുപാടൊന്നും സീരിയസ്സാവാൻ പറ്റില്ല" എന്നിങ്ങനെ പോവുന്നു കമന്റുകൾ.
'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' എന്ന ചിത്രത്തെ കുറിച്ച് അധികമാർക്കും അറിയാത്ത ചില കൗതുകങ്ങൾ കൂടിയുണ്ട്. ചിത്രത്തിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച രാജ് മൽഹോത്ര എന്ന കഥാപാത്രത്തിനായി സംവിധായകൻ ആദിത്യ ചോപ്ര ആദ്യം സമീപിച്ചത് ഹോളിവുഡ് താരമായ ടോം ക്രൂയിസിനെ ആയിരുന്നു. ബോളിവുഡ് താരം സെയ്ഫ് അലി ഖാനെയും നായകവേഷത്തിലേക്ക് പരിഗണിച്ചിരുന്നു. പിന്നീടാണ് ഷാരൂഖ് ഖാനിലേക്ക് നായകവേഷമെത്തുന്നത്.
സംവിധായകൻ കഥയുമായി സമീപിച്ചപ്പോൾ ആദ്യം ഷാരൂഖ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. "ഷാരൂഖ് ഖാനെ സമ്മതിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കഥ വിവരിച്ചുകൊടുത്തപ്പോൾ, ഞാനൊരു പ്രണയകഥ സംവിധാനം ചെയ്യുന്നു എന്ന കാര്യം ഷാരൂഖിന് അതിശയമായിരുന്നു. ഒരു ആക്ഷൻ ഫിലിം ചെയ്തുകൊണ്ടായിരിക്കും ഞാൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുക എന്നായിരുന്നു ഷാരൂഖ് കരുതിയിരുന്നത്. ആ സമയത്ത് ആക്ഷൻ ഹീറോ റോളുകൾ ചെയ്യാനായിരുന്നു ഷാരൂഖിന് താൽപ്പര്യം, പ്രണയനായകനായി വേഷമിടാൻ ഷാരൂഖ് ആഗ്രഹിച്ചിരുന്നില്ല," ആദിത്യ ചോപ്രയുടെ വാക്കുകളിങ്ങനെ.
ചിത്രത്തിന് 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' എന്ന പേര് നിർദ്ദേശിച്ചത് നടിയും രാഷ്ട്രീയപ്രവർത്തകയുമായ കിരൺ ഖേറാണ്. സിനിമയിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഷാരൂഖ് ഖാന്റെ ബ്ലാക്ക് ലെതർ ജാക്കറ്റ്. ഈ ജാക്കറ്റിനു പിറകിലും ഒരു കഥയുണ്ട്. കാലിഫോർണിയയിലെ ഹാർലി ഡേവിഡ്സണിന്റെ ഷോറൂമിൽ നിന്നും 400 ഡോളർ ചിലവാക്കിയാണ് ഉദയ് ചോപ്ര ഈ ജാക്കറ്റ് വാങ്ങിയത്.
Read More Entertainment Stories Here
- ഷൂട്ടിങിനിടെ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്
- തോൽവിയിൽ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാൻ; പക്ഷെ സഞ്ചുവിന്റെ ടീമിനെ കണ്ടപ്പോൾ...
- എന്റെ കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ പൃഥ്വിയേക്കാൾ മികച്ച എക്സാമ്പിളില്ല: പൂർണ്ണിമ ഇന്ദ്രജിത്ത്
- പ്രണവിന്റെ അമ്മ സുചിത്രയും ഞാനും കസിൻസാണ്, പക്ഷെ അവന് അറിയില്ലായിരുന്നു: വൈ.ജി. മഹേന്ദ്രൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.