scorecardresearch

മീരയുടെ കല്യാണം കൂടാൻ മാമാട്ടിയുടെ കൈ പിടിച്ച് ദിലീപും കാവ്യയും എത്തിയപ്പോൾ; വീഡിയോ

ദിലീപിന്റെ നായികയായി കൊണ്ടായിരുന്നു മീര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

ദിലീപിന്റെ നായികയായി കൊണ്ടായിരുന്നു മീര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

author-image
Entertainment Desk
New Update
Kavya Dileep | Meera Nandan Wedding

നടി മീര നന്ദനും ശ്രീജുവും വിവാഹിതയായി.  ലണ്ടനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് വരൻ ശ്രീജു. ഗുരൂവായൂർ ക്ഷേത്രത്തിൽ വച്ച് ശനിയാഴ്ച പുലർച്ചെയായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഗുരുവായൂരിൽ വച്ചുനടന്ന താലിക്കെട്ട് ചടങ്ങിൽ പങ്കെടുത്തത്. 

Advertisment

ഗുരുവായൂരിലെ താലിക്കെട്ടിനു പിന്നാലെ കൊച്ചി ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ താരങ്ങൾക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി വിവാഹവിരുന്നും സംഘടിപ്പിച്ചു. ദിലീപ്, കാവ്യ മാധവൻ, നസ്രിയ, ഫഹദ്, ആൻ അഗസ്റ്റിൻ എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ദിലീപിന്റെ നായികയായി കൊണ്ട് മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടിമാരിൽ ഒരാളാണ് മീര നന്ദൻ. ലാൽ ജോസ് സംവിധാനം ചെയ്ത 'മുല്ല' ആയിരുന്നു മീരയുടെ അരങ്ങേറ്റ ചിത്രം. ഒരു മ്യൂസിക്കൽ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തി ഷോയുടെ അവതാരകയായി മാറിയ മീരയെ  ലാൽ ജോസാണ് സിനിമയിലേക്ക് ക്ഷണിച്ചത്. 

കഴിഞ്ഞ ദിവസം മെഹന്ദി, ഹൽദി, സംഗീത് ആഘോഷങ്ങളും നടന്നിരുന്നു. മീരയുടെ അടുത്ത സുഹൃത്തായ ആൻ അഗസ്റ്റിൻ, നടിമാരായ സ്രിന്റ, നസ്രിയ തുടങ്ങിയവരും ഹൽദി- സംഗീത് ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.

Advertisment

അറേഞ്ച്ഡ് വിവാഹമാണ് മീരയുടേത്. അതിനെക്കുറിച്ച് മീര പറഞ്ഞതിങ്ങനെ. "വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണിത്, 16 വർഷങ്ങൾക്ക് ശേഷം വിവാഹ നിശ്ചയത്തിനാണ് ശ്രീജു കേരളത്തിൽ എത്തിയത്. അവിടെ ജനിച്ചു വളർന്നതിന്റെ കൾച്ചറൽ വ്യത്യാസങ്ങൾ ഉണ്ട്. എന്നെ കുറിച്ച് ഒരു ഐഡിയ ഉണ്ടായിരുന്നില്ല ആൾക്ക്. നൂറുശതമാനം അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേത്. ആദ്യം പാരന്റ്സ് തമ്മിൽ സംസാരിച്ചു. പിന്നീട് ഞങ്ങൾ തമ്മിൽ സംസാരിച്ച് പരസ്പരം മനസ്സിലാക്കി. വളരെ ഈസി ഗോയിങ് ആളാണ് ശ്രീജു. ഞാൻ നേരെ ഓപ്പോസിറ്റാണ്."

Read More

Kavya Madhavan Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: