/indian-express-malayalam/media/media_files/DqluZy8BfnJOOHgVSMU8.jpg)
ചെന്നൈ എക്സ്പ്രസ് ഗാനത്തിൽ ഷാരൂഖ് ഖാനും പ്രിയാമണിയും (ഫൊട്ടോ: ടി-സീരീസ്)
അഭിനയത്തിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ധാരാളം ആരാധകപിന്തുണയുള്ള താരമാണ് പ്രിയാമണി. ഷാരൂഖ് ഖാനൊപ്പം ചെന്നൈ എക്‌സ്‌പ്രസിലെയും, ജവാനിലെയും വേഷങ്ങൾ ബോളിവുഡിലും താരത്തിന് പ്രശസ്തി നേടിക്കൊടുത്തു. പ്രൈം സീരീസായ ഫാമിലി മാനിലും പ്രിയാമണി ശ്രദ്ധനേടി. ചെന്നൈ എക്സ്‌പ്രസിൽ ഡാൻസ് സീക്വൻസ് ചെയ്തശേഷം, ബോളിവുഡിൽ നിന്ന് നിരവധി അവസരങ്ങൾ വന്നിരുന്നെന്നും, അതെല്ലാം നിരസിച്ചെന്നും താരം അടുത്തിടെ വെളിപ്പെടുത്തി.
പ്രിയാമണി തന്റെ ഡാൻസ് നമ്പരുകളിലൂടെ വിസ്മയിപ്പിച്ച ഗാനമാണ്, ചെന്നൈ​ എക്സ്‌പ്രസിലെ 'വൺ ടു ത്രി ഫോർ ഗെറ്റ് ഓൺ ദി ഡാൻസ് ഫ്ലോർ.' ഗാനം ഹിറ്റായതോടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ഡാൻസ് നമ്പർ ചെയ്യാൻ അവസരം ലഭിച്ചെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയാമണി പറയുന്നത്.
"ചെന്നൈ എക്സ്പ്രസിന് ശേഷം, ഡാൻസ് നമ്പറുകൾ ചെയ്യാൻ ബോളിവുഡിൽ നിന്ന് നിരവധി ഓഫറുകൾ ലഭിച്ചിരുന്നു. എന്നാൽ ഞാൻ അതെല്ലാം നിരസിച്ചു. എനിക്ക് അത് ചെയ്യാൻ താൽപ്പര്യമില്ലായിരുന്നു. അതു കൊണ്ട് മാത്രം അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഷാരൂഖ് ഖാനെ സ്നേഹിക്കുന്നതിനാലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ആഗ്രഹിച്ചതിനാലുമാണ് ഞാൻ ചെന്നൈ എക്‌സ്പ്രസ് ചെയ്തത്.
ഷാരൂഖ് ഖാൻ ഒരു നല്ല ഹൃദയമുള്ള മനുഷ്യനാണ്. അദ്ദേഹത്തിന് നിരവധി ഹേറ്റേഴ്സ് ഉണ്ടെന്ന് എനിക്ക് ഉറപ്പാണ്, പക്ഷെ അതിലും കൂടുതൽ അളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹം എല്ലാവരെയും ബഹുമാനിക്കുന്നു, സ്ത്രീകളെ മാത്രമല്ല," പ്രിയാമണി പറഞ്ഞു.
ഷാരൂഖ് ഖാനൊപ്പം പ്രിയാമണി അഭിനയിച്ച രണ്ടു ചിത്രങ്ങളും മികച്ച വിജയങ്ങളാണ് തിയേറ്ററിൽ നേടിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജവാൻ, ആയിരം കോടിയിലധികം കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നേടിയത്. ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് പ്രിയാമണി അവതരിപ്പിച്ചത്. തെന്നിന്ത്യൻ സംവിധായകൻ ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്തത്.
Read More Entertainment Stories Here
- ആ സമയത്ത് സണ്ണി ലിയോൺ ആരെന്ന് എനിക്കറിയില്ലായിരുന്നു: നിഷാന്ത് സാഗർ
- മലയാള സിനിമയിൽ എത്ര പാർവ്വതിമാരുണ്ട് എന്നറിയാമോ? ഞങ്ങളുടെ കണക്കിൽ പത്ത് പേരുണ്ട്
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ആ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ കരിഷ്മയുടെ അമ്മ 3 ദിവസവും ലൊക്കേഷനിലുണ്ടായിരുന്നു: രാജാ ഹിന്ദുസ്ഥാനി സംവിധായകൻ പറയുന്നു
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു; വൈറലായി വീഡിയോ
- മക്കളെ കാണാൻ അനുവദിക്കുന്നില്ല, മാനസികമായി പീഡിപ്പിക്കുന്നു: ഭാര്യയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി നിതീഷ് ഭരദ്വാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.