scorecardresearch

നാഗ ചൈതന്യയും ശോഭിതയും വിവാഹ വീഡിയോ നെറ്റ്ഫ്ളിക്സിനു വിറ്റത് 50 കോടിയ്‌ക്കോ?

നയൻതാര തൻ്റെ വെഡ്ഡിം ഫിലിം റൈറ്റ്സ് നെറ്റ്ഫ്ളിക്സിനു വിറ്റിരുന്നു. തൊട്ടുപിന്നാലെ, നാഗ ചൈതന്യയും ശോഭിതയും തങ്ങളുടെ വെഡ്ഡിം ഫിലിം വിൽക്കാൻ നെറ്റ്ഫ്ലിക്സുമായി കരാറിലായെന്ന് റിപ്പോർട്ട്

നയൻതാര തൻ്റെ വെഡ്ഡിം ഫിലിം റൈറ്റ്സ് നെറ്റ്ഫ്ളിക്സിനു വിറ്റിരുന്നു. തൊട്ടുപിന്നാലെ, നാഗ ചൈതന്യയും ശോഭിതയും തങ്ങളുടെ വെഡ്ഡിം ഫിലിം വിൽക്കാൻ നെറ്റ്ഫ്ലിക്സുമായി കരാറിലായെന്ന് റിപ്പോർട്ട്

author-image
Entertainment Desk
New Update
Naga Chaitanya Sobhita Dhulipala wedding film Netflix

മറ്റൊരു താരവിവാഹത്തിനു സാക്ഷിയാവാൻ ഒരുങ്ങുകയാണ് സിനിമാലോകം. തെലുങ്ക് താരങ്ങളായ നാഗ ചൈതന്യ- ശോഭിത ധൂലിപാല വിവാഹം ഡിസംബർ ആദ്യവാരം ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് നടക്കും. 

Advertisment

വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ, വെഡ്ഡിംഗ് ഫിലിമിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കാനായി വിവിധ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ദമ്പതികളെ സമീപിക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഏറെക്കുറെ  തീരുമാനത്തിലെത്തിയെന്നും നെറ്റ്ഫ്ളിക്സ് 50 കോടി രൂപയ്ക്ക് വെഡ്ഡിംഗ് ഫിലിം റൈറ്റ്സ് സ്വന്തമാക്കിയെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.  ശോഭിതയും ചൈതന്യയും വെഡ്ഡിം ഫിലിം അവകാശം നെറ്റ്ഫ്ളിക്സിനു വിറ്റുവെന്ന് ഡെക്കാൻ ക്രോണിക്കിളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, നാഗ ചൈതന്യയോ ശോഭിതയോ ഈ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

റിപ്പോർട്ട് ശരിയാണെങ്കിൽ, വെഡ്ഡിം ഫിലിമിന്റെ അവകാശം നെറ്റ്ഫ്ലിക്സിന് വിൽക്കുന്ന രണ്ടാമത്തെ തെന്നിന്ത്യൻ താരമാണ് നാഗ ചൈതന്യ. മുൻപ്, നയൻതാര തൻ്റെ വെഡ്ഡിം ഫിലിം നെറ്റ്ഫ്ളിക്സിനു വിറ്റിരുന്നു. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന പേരിൽ നെറ്റ്ഫ്ളിക്സ് ആ വിവാഹാഘോഷം പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു. 

നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹം ഡിസംബർ നാലിന് നടക്കും. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള, ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചാണ് വിവാഹം നടക്കുക. 

Advertisment

"തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമുള്ള 8 മണിക്കൂറിലധികം നീണ്ട വിവാഹ ചടങ്ങുകളായിരിക്കും നടക്കുക," എന്നാണ് ശോഭിതയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. 

Read More

Nagachaithanya Nagarjuna Akkineni Wedding Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: