/indian-express-malayalam/media/media_files/2024/11/27/dhanush-nayathara-netflix-documentary-copyright-lawsuit.jpg)
ധനുഷ്, നയൻതാര
നയൻതാരയ്ക്കും ധനുഷിനും ഇടയിലുള്ള നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം തീരുന്നില്ല. നയൻതാരയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തിരിക്കുകയാണ് ധനുഷ് ഇപ്പോൾ. കോടതി ധനുഷിന്‍റെ ഹർജി ഫയലിൽ സ്വീകരിക്കുകയും ധനുഷിന്‍റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നയൻതാരയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
നയൻതാര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് ഹര്‍ജിയിൽ പറയുന്നത്. വിഷയത്തിൽ, നയൻതാര, വിഗ്നേഷ് ശിവൻ, നെറ്റ്ഫ്ലിക്സ് എന്നിവര്‍ മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു.
എന്താണ് നെറ്റ്ഫിക്ല്സ് ഡോക്യുമെന്‍ററി തര്‍ക്കം?
നയൻതാരയുടെ വിവാഹവും പ്രണയവും ജീവിതവുമൊക്കെ പ്രമേയമായി വരുന്ന നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ തുടങ്ങിയത്. ഡോക്യുമെന്ററിയിൽ നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് വിവാദങ്ങളിലേക്ക് എത്തിച്ചത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലായത്. അതിനാൽ തന്നെ നയൻതാരയുടെ ഡോക്യുമെന്ററിയിൽ ഈ ദൃശ്യങ്ങൾ ഏറെ നിർണായകമായിരുന്നു.
'നാനും റൗഡി താന്‍' എന്ന ചിത്രവുമായി ബന്ധപ്പെട്ട ഗാനവും രംഗങ്ങളുമെല്ലാം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തുന്നതിനായി, ചിത്രത്തിന്റെ നിർമാതാവു കൂടിയായ ധനുഷിൽ നിന്നും നയൻതാരയും വിഘ്നേഷ് ശിവനും എൻ ഒ സി തേടി. എന്നാൽ എൻ ഒസി നൽകാൻ ധനുഷ് വിസമ്മതിച്ചു. അതുമാത്രമല്ല, ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തുവന്നപ്പോൾ അതിൽ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ ബിടിഎസ് രംഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. 3 സെക്കന്റ് ദൈർഘ്യമുള്ള രംഗങ്ങൾ ഉപയോഗിച്ചതിനു 10 കോടിയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ചിത്രത്തിന്‍റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്നായിരുന്നു ധനുഷ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്.
ഇതോടെ, ധനുഷിനെതിരെ നയൻതാര രംഗത്തെത്തി. ധനുഷിനെ അഡ്രസ് ചെയ്തുകൊണ്ട്, കാര്യങ്ങൾ വിശദീകരിച്ച് സുദീർഘമായൊരു കത്തു തന്നെ നയൻതാര സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഇതോടെ, എല്ലായിടത്തും നയൻതാര- ധനുഷ് തർക്കമായി ചർച്ചാവിഷയം. വിവാദം ആളികത്തി. അതിനിടയിൽ നയൻതാരയുടെ ജന്മദിനമായ നവംബർ 18ന്, 'നാനും റൗഡി താനി'ലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി റിലീസ് ചെയ്തു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ധനുഷിന്റെ പുതിയ നീക്കം.
Read More
- ശബ്ദം പോര, 'മാർക്കോ'യിൽ നിന്ന് ഡബ്സി പുറത്ത്; പകരം വന്നത് 'കെജിഎഫ്' ഗായകൻ
- 'ജീവിതത്തോളം വിശ്വസിക്കുന്നു, അത്രമാത്രം സ്നേഹിക്കുന്നു;' എ.ആർ റഹ്മാനെതിരായ വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു
- അപകീർത്തിപരമായ പ്രചാരണം; നിയമനടപടിയുമായി എആർ റഹ്മാൻ
- രാജ് ബി ഷെട്ടിക്കൊപ്പം അപർണ്ണ ബാലമുരളി; നിഗൂഢത നിറയുന്ന 'രുധിരം;' ടീസർ
- എ ആർ റഹ്മാനുമായി എന്തു ബന്ധം?; ഗോസിപ്പുകളോട് പ്രതികരിച്ച് മോഹിനി
- ബജറ്റ് 35 കോടി, ആകെ നേടിയത് 2 കോടി മാത്രം; ഒരു വർഷത്തിനിപ്പുറം ആ ദിലീപ് ചിത്രം ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.