scorecardresearch

18 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ധനുഷും ഐശ്വര്യയും വിവാഹമോചിതരായി

ധനുഷിനും ഐശ്വര്യ രജനികാന്തിനും വിവാഹമോചനം അനുവദിച്ചു കുടുംബകോടതി

ധനുഷിനും ഐശ്വര്യ രജനികാന്തിനും വിവാഹമോചനം അനുവദിച്ചു കുടുംബകോടതി

author-image
Entertainment Desk
New Update
Dhanush

ധനുഷും ഐശ്വര്യയും

നടനും സംവിധായകനുമായ ധനുഷിനും സംവിധായിക ഐശ്വര്യ രജനികാന്തിനും ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, പൊരുത്തപ്പെടാനാകാത്ത അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് ഇരുവരും വേർപിരിഞ്ഞത്.

Advertisment

2022 ജനുവരിയിലാണ്  ധനുഷും ഐശ്വര്യയും വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തുടർന്ന് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകി. കോടതി ഇടപാടുകൾ പൂർത്തിയായതിനു ശേഷം നവംബർ 27 ബുധനാഴ്ചയാണ് കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്. 

2004-ൽ ആണ് ഐശ്വര്യയും ധനുഷും വിവാഹിതരായത്.  യാത്ര, ലിംഗ എന്നിങ്ങനെ രണ്ടു ആൺമക്കളാണ് ദമ്പതികൾക്കുള്ളത്. 

Advertisment

അതിനിടെ, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും നെറ്റ്ഫ്ളിക്സിനുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ധനുഷ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയായ നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലിന് ധനുഷ് എൻഒസി (ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകിയില്ലെന്നും നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ 3 സെക്കന്റ് ദൈർഘ്യമുള്ള ബിടിഎസ് സീനുകൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനു 10 കോടി രൂപ ധനുഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടെന്നും കാണിച്ച് നയൻതാര സോഷ്യൽ മീഡിയയിൽ ഒരു തുറന്ന കത്തെഴുതിയിരുന്നു. ഡോക്യുമെന്ററി റിലീസിനു പിന്നാലെ, പകർപ്പവകാശം ലംഘനം ആരോപിച്ച് ധനുഷിൻ്റെ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ സിവിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ. 

Read More

Dhanush

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: