scorecardresearch

കോടതി വിധി കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു; ചഹൽ ഇറങ്ങിപ്പോയി; ധനശ്രീയുടെ വെളിപ്പെടുത്തൽ

Yuzvendra Chahal and Dhanashree Verma: രണ്ട് വർഷത്തോളം ധനശ്രീയും താനും ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുകയായിരുന്നു എന്ന് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ ചഹൽ വെളിപ്പെടുത്തി

Yuzvendra Chahal and Dhanashree Verma: രണ്ട് വർഷത്തോളം ധനശ്രീയും താനും ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുകയായിരുന്നു എന്ന് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ ചഹൽ വെളിപ്പെടുത്തി

author-image
Entertainment Desk
New Update
Chahal and Dhanashree Verma

Chahal and Dhanashree Verma: (Source: Instagram)

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലുമായുള്ള വിവാഹമോചനത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട് നേരിട്ട മാനസിക സമ്മർദത്തെ കുറിച്ചും വെളിപ്പെടുത്തി കൊറിയോഗ്രാഫറും സോഷ്യൽ മീഡിയ ഇൻഫ്ളുയൻസറുമായ ധനശ്രീ വർമ. ചഹൽ-ധനശ്രീ ബന്ധം വേർപിരിഞ്ഞതിൽ സമൂഹമാധ്യമങ്ങളിൽ ധനശ്രീക്കെതിരെ വലിയ തോതിൽ നെഗറ്റീവ് ക്യാംപെയ്ൻ നടന്നിരുന്നു. ഡിവോഴ്സ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം ആണ് ധനശ്രീ പ്രതികരിക്കുന്നത്. ഡിവോഴ്ച് ഉത്തരവ് വന്ന സമയം എല്ലാവർക്കും മുൻപിൽ പൊട്ടിക്കരഞ്ഞതായി ധനശ്രീ പറയുന്നു

Advertisment

നാലര വർഷത്തോളമാണ് ചഹലും ധനശ്രീയും തമ്മിലുള്ള ദാമ്പത്യം നീണ്ടത്. എന്നാൽ അവസാന രണ്ട് വർഷത്തോളം ധനശ്രീയും താനും ഭാര്യ ഭർത്താക്കന്മാരായി അഭിനയിക്കുകയായിരുന്നു എന്ന് അടുത്തിടെ ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോൾ ചഹൽ വെളിപ്പെടുത്തിയിരുന്നു. ഇതിനെല്ലാമാണ് ധനശ്രീ ഇപ്പോൾ മറുപടി നൽകുന്നത്. ഹ്യുമൻസ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധനശ്രീയുടെ തുറന്ന് പറച്ചിൽ. 

Also Read: മരണം തട്ടിയെടുത്ത പ്രിയപ്പെട്ടവളെ മറക്കാൻ വയ്യ; ഷെഫാലിയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത് ഭർത്താവ്

"എനിക്ക് ഇപ്പോഴും ഓർമയുണ്ട് ഡിവോഴ്സ് അനുവദിച്ചുകൊണ്ടുള്ള വിധി വരുന്ന സമയം ഞാൻ കോടതി മുറിയിൽ നിന്നത് എങ്ങനെ ആണെന്ന്. മാനസികമായി ആ വിധി കേൾക്കാൻ തയ്യാറായിരുന്നു. പക്ഷേ ഞാൻ എല്ലാവർക്കും മുൻപിൽ നിന്ന് ഉറക്കെ കരഞ്ഞു. ആ നിമിഷം എന്താണ് അനുഭവിച്ചത് എന്ന് എനിക്ക് വാക്കുകളിലൂടെ പറയാനാവില്ല. ഞാൻ അവിടെ ഇരുന്ന് ഉറക്കേ കരഞ്ഞുകൊണ്ടേയിരുന്നു. ആ സമയം ചഹൽ കോടതി മുറിയിൽ നിന്ന് ഇറങ്ങി പോയി," ധനശ്രീ വർമ പറഞ്ഞു. 

Advertisment

Also Read: 'തിരിച്ചുവരവിനുള്ള സമയം'; വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

'Be Your Own Sugar Daddy t shirt' അണിഞ്ഞാണ് ചഹൽ കോടതിയിലെത്തിയത്. അതിനെ കുറിച്ചും ധനശ്രീ പ്രതികരിച്ചു. "നമ്മളെയായിരിക്കും ആളുകൾ കുറ്റപ്പെടുത്തുക എന്ന് എനിക്കറിയാം. ഈ ടിഷർട്ട് സ്റ്റണ്ടിനെ കുറിച്ചെല്ലാം അറിയുന്നതിന് മുൻപ് തന്നെ ആളുകൾ കുറ്റപ്പെടുത്തുക എന്നെയാണ് എന്ന് എനിക്കറിയാമായിരുന്നു."

"ചഹലിന് വേണ്ട പിന്തുണയെല്ലാം ഞാൻ നൽകിയിരുന്നു. എത്രമാത്രം ഞാൻ ചഹലിന്റെ കൂടി നിന്നു എന്നത് എല്ലാവരും കണ്ടതാണ്. ഓരോ ചെറിയ കാര്യത്തിനും വലിയ കാര്യത്തിനും ചഹലിനൊപ്പം ഞാനുണ്ടായിരുന്നു. ചിലപ്പോൾ അങ്ങനെ ചെയ്തതിലൂടെയാവാം ഞാൻ വൈകാരികമായി പ്രതികരിച്ചത്."

Also Read: Coolie OTT: കൂലിയുടെ ഒടിടി അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

"എല്ലായ്പ്പോഴും സ്ത്രീകളെ കുറ്റക്കാരായി കാണാനാവില്ല എന്നത് ആളുകൾ തിരിച്ചറിയണം, പ്രത്യേകിച്ച് സത്യാവസ്ഥ എന്താണ് എന്ന് നിങ്ങൾക്ക് അറിയാത്ത സാഹചര്യത്തിൽ., ആളുകൾ എല്ലായ്പ്പോഴും അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കും. ഞാൻ ആരുമായും ബന്ധപ്പെടാതെ ഇരുന്നാലും അവർ എന്തെങ്കിലുമെല്ലാം പറയും. എന്റെ വിവാഹത്തിന് മുൻപ് ഡാൻസ് കളിക്കുമ്പോഴുള്ള എന്റെ ഊർജമെല്ലാമായിരുന്നു അവരുടെ വിഷയം. ഇപ്പോൾ വിവാഹ മോചനം. അവർ അവർക്ക് തോന്നുന്നത് പറഞ്ഞുകൊണ്ടേയിരിക്കും " ധനശ്രീ വർമ പറഞ്ഞു.

Also Read: ബിഗ് ബോസ് വീട്ടിലെ ഏറ്റവും വലിയ ഫേക്ക് അയാൾ: വെളിപ്പെടുത്തി ആർജെ ബിൻസി- Bigg Bossmalayalam Season 7

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: