scorecardresearch

Coolie OTT: കൂലിയുടെ ഒടിടി അവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

Coolie OTT Release Date & Platform: തമിഴ് സിനിമയിലെ ഒടിടി വിൽപ്പനയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ വാണിജ്യ ഡീലാണ് ഇതെന്നാണ് റിപ്പോർട്ട്. തിയേറ്ററിൽ 8 ആഴ്ച പ്രദർശിപ്പിച്ചതിനുശേഷം ചിത്രം നേരെ ഒടിടിയിലെത്തുമെന്നാണ് നിലവിലെ കരാർ

Coolie OTT Release Date & Platform: തമിഴ് സിനിമയിലെ ഒടിടി വിൽപ്പനയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ വാണിജ്യ ഡീലാണ് ഇതെന്നാണ് റിപ്പോർട്ട്. തിയേറ്ററിൽ 8 ആഴ്ച പ്രദർശിപ്പിച്ചതിനുശേഷം ചിത്രം നേരെ ഒടിടിയിലെത്തുമെന്നാണ് നിലവിലെ കരാർ

author-image
Entertainment Desk
New Update
Coolie Box Office Collection

Coolie OTT Release Date & Platform

Coolie OTT Release Date & Platform: രജനീകാന്ത് ചിത്രം കൂലി ബോക്സ് ഓഫീസിൽ അതിന്റെ തേരോട്ടം തുടരുകയാണ്.  വിമർശകരിൽ നിന്നും ചിത്രത്തിന്  സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും, രജനീകാന്തിന്റെ താരശക്തി തിയേറ്ററുകളിലേക്ക് വലിയ രീതിയിൽ ആളുകളെ ആകർഷിക്കുന്നുണ്ട്.  മൂന്നു ദിവസം കൊണ്ട് 300 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രം, ഉടൻ 600 കോടി ക്ലബ്ബിലെത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിശകലനം. 

Advertisment

Also Read: എന്നെ ഏറ്റവുമധികം സ്വാധീനിച്ചയാൾ എന്റെ ഇത്തയാണ്: സമയെ കുറിച്ച് അഷ്കർ

മൂന്ന് ദിവസത്തിനുള്ളിൽ ലോകമെമ്പാടും 320–325 കോടി വരെ വരുമാനം നേടിയ കൂലി ഇതിനകം തന്നെ ബ്ലോക്ക്ബസ്റ്റർ പദവിയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകൾ  വിലയിരുത്തുന്നത്. രജനീകാന്തിന്റെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രമായ വേട്ടയ്യന്റെ കളക്ഷനെ കൂലി മറികടന്നു. ഒപ്പം, അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയുടെ കളക്ഷനെയും (180 കോടി), മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എൽ2: എമ്പുരാൻറെ  ആഗോള കളക്ഷനായ 265 കോടിയേയും മറികടന്നു. 

Also Read: ജിസേലിന്റെ ബോയ്ഫ്രണ്ടല്ല, മൊണ്ണയുമല്ല; ടാസ്കിനിടെ അനുമോൾക്കിട്ട് കൊട്ടി അക്ബർ: Bigg Bossmalayalam Season 7

Advertisment

Coolie OTT: കൂലി ഒടിടി സ്ട്രീമിംഗ് അവകാശം ആർക്ക്? 

കൂലിയുടെ ഒടിടി സ്ട്രീമിംഗ് അവകാശവും ഇതിനകം തന്നെ വിറ്റുപോയിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി പാർട്ണർ. 120 കോടിയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.

Also Read: ഒടുവിൽ ആ സ്വപ്നം പൂവണിഞ്ഞു; ചിങ്ങം ഒന്നിന് സന്തോഷവാർത്ത പങ്കിട്ട് വിനോദ് കോവൂർ

തമിഴ് സിനിമയിലെ ഒടിടി വിൽപ്പനയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ വാണിജ്യ ഡീലാണ് ഇതെന്നാണ് റിപ്പോർട്ട്. തിയേറ്ററിൽ 8 ആഴ്ച പ്രദർശിപ്പിച്ചതിനുശേഷം ചിത്രം നേരെ ഒടിടിയിലെത്തുമെന്നാണ് നിലവിലെ കരാർ. ദസറ വാരാന്ത്യത്തോട് അനുബന്ധിച്ചാവും കൂലി ഒടിടിയിലേക്ക് എത്തുക. എന്നാൽ, സമാനമായ രീതിയിൽ 8 ആഴ്ചത്തേക്ക് കരാർ വച്ച കമൽഹാസന്റെ 'തഗ് ലൈഫ്'  ചിത്രത്തിന്റെ മോശം ബോക്സ് ഓഫീസ് പ്രതികരണത്തെത്തുടർന്ന് കരാർ ലംഘിച്ചു കൊണ്ട് നേരത്തെ ഒടിടിയിൽ എത്തിയിരുന്നു. 

രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്ന കൂലിയാണ് നാഗാർജുനയാണ് പ്രധാന വില്ലനെ അവതരിപ്പിച്ചത്. ശ്രുതി ഹാസൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ചു. ആമിർ ഖാൻ  അതിഥി വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. 

Also Read: ചിരിയിൽ ഒളിപ്പിക്കുന്ന നിഗൂഢത; കളങ്കാവൽ പുതിയ പോസ്റ്റർ പുറത്ത്

Rajnikanth OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: