scorecardresearch

ഒടുവിൽ ആ സ്വപ്നം പൂവണിഞ്ഞു; ചിങ്ങം ഒന്നിന് സന്തോഷവാർത്ത പങ്കിട്ട് വിനോദ് കോവൂർ

ചിങ്ങം ഒന്നിന് ജീവിതത്തിലെ ഒരു സന്തോഷവാർത്ത പങ്കിട്ടിരിക്കുകയാണ് വിനോദ് കോവൂർ

ചിങ്ങം ഒന്നിന് ജീവിതത്തിലെ ഒരു സന്തോഷവാർത്ത പങ്കിട്ടിരിക്കുകയാണ് വിനോദ് കോവൂർ

author-image
Entertainment Desk
New Update
Vinod Kovoor Kochi Flat

സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ നടനാണ് വിനോദ് കോവൂർ. ഹാസ്യതാരമായ വിനോദ് കോവൂരിന്റെ പല കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിലിടം നേടിയതാണ്.

Advertisment

Also Read: നൂറയുടെ ചുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്; പ്രണയം ആരംഭിച്ചതിനെ കുറിച്ച് ആദില -Bigg Boss malayalam Season 7

ചിങ്ങം ഒന്നിന് ജീവിതത്തിലെ ഒരു സന്തോഷവാർത്ത പങ്കിട്ടിരിക്കുകയാണ് വിനോദ്. കോഴിക്കോട് സ്വദേശിയായ വിനോദ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊച്ചിയിൽ സ്വന്തമായൊരു ഫ്ളാറ്റ് സ്വന്തമാക്കിയിരിക്കുകയാണ്.

Also Read: ബിഗ് ബോസ് വീട്ടിൽ നിന്നും ബിൻസി പുറത്തേക്ക്, വിനയായത് സേഫ് ഗെയിം: Bigg Boss Malayalam Season 7

Advertisment

ചിങ്ങം ഒന്ന് ഐശ്വര്യമായി പുതിയ വീടിന്റെ ഗൃഹപ്രവേശം നടത്തിയ സന്തോഷമാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിനോദ് പങ്കിട്ടത്. "ഞങ്ങളുടെ ഒരു കൊച്ചു സ്വപ്നം ഇന്ന് ചിങ്ങം ഒന്നിന് സഫലമാവുകയാണ്. കൊച്ചിയിൽ സ്വന്തമായി ഒരു പാർപ്പിടം. കൊച്ചു സ്വർഗ്ഗം
എന്ന് പേരിട്ടിരിക്കുന്ന ഫ്ലാറ്റ് കൊച്ചിയുടെ ഹൃദയഭാഗത്ത് തന്നെയാണ്. പുതിയ ഫ്ലാറ്റിൽ ഇന്ന് പാലു കാച്ചി താമസം ആരംഭിക്കുകയാണ്. പ്രാർത്ഥന ഉണ്ടാകണം,"  എന്നാണ് വിനോദ് കോവൂർ കുറിച്ചത്.

Also Read: തല്ലും തലോടലും വേണ്ടിവരും; യഥാർഥ മോഷ്ടാവിനെ കണ്ടെത്താൻ മോഹൻലാൽ - Bigg Boss Season 7 Malayalam

എം80യിൽ മീൻ വിറ്റ് നടക്കുന്ന മൂസ എന്ന കഥാപാത്രം വിനോദ് കോവൂരിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ പ്രിയങ്കരനാക്കിയ വേഷമാണ്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത മറിമായം എന്ന കോമഡി ഷോയും വിനോദിന് വലിയ സ്വീകാര്യത നൽകി. 2003ൽ മഴനൂൽ കനവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 

Also Read: ചാച്ചൻ കപ്പുമായി വരുന്നത് എനിക്ക് കാണണം; അപ്പാനിയോട് ബിൻസി: Bigg Boss Malayalam Season 7

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: