/indian-express-malayalam/media/media_files/2025/08/18/mammootty-2025-08-18-15-35-59.jpg)
എഐ നിർമ്മിത ചിത്രം: ഇൻസ്റ്റഗ്രാം/kanavukadha
സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയങ്കരനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, എഐ ഉപയോഗിച്ച സൃഷ്ടിച്ച മമ്മൂട്ടിയുടെ പുത്തൻ ലുക്കിലുള്ള ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്.
"മമ്മൂക്കയുടെ തിരിച്ചുവരവിന് സമയമായി" എന്ന ക്യാപ്ഷനോടെ 'കനവുകഥ' എന്ന അക്കൗണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കാർ പശ്ചാത്തലമായി വ്യത്യസ്ത പോസുകളിലുള്ള മൂന്നു ചിത്രങ്ങളാണ് പങ്കുവച്ചത്. പതിവു തെറ്റിക്കാതെ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണാനാവുക.
Also Read: ചിരിയിൽ ഒളിപ്പിക്കുന്ന നിഗൂഢത; കളങ്കാവൽ പുതിയ പോസ്റ്റർ പുറത്ത്
വിശ്രമജീവിതത്തിലായിരുന്ന മമ്മൂക്കയെ ഏറെ നാളുകൾക്കു ശേഷം വീണ്ടും കണ്ട ആവേശത്തിലാണ് ആരാധകർ. നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തിയിരിക്കുന്നത്. 'തിരിച്ചുവരവിനുള്ള സമയം' എന്നാണ് ഒരാൾ കമന്റിൽ കുറിച്ചത്. 'മമ്മൂട്ടിക്ക് ഇതുപോലെ ഒരു ഫോട്ടോക്ക് പോസുചെയ്യാൻ എഐയുടെ ആവിശ്യം ഇല്ല' എന്നാണ് മറ്റൊരാളുടെ കമന്റ്.
Also Read: പുതുവത്സരാശംസകളുമായി മമ്മൂട്ടി; ഇച്ചാക്കയ്ക്കായി കട്ട വെയ്റ്റിങെന്ന് ആരാധകർ
അതേസമയം, മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന 'കളങ്കാവൽ' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും ശ്രദ്ധനേടുകയാണ്. നി​ഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് ഞായറാഴ്ച പുറത്തിറക്കിയ പോസ്റ്ററിൽ കാണാനാവുക.
Also Read: പാമ്പിന് മുൻപിൽ വിറച്ച് കടുവ; ഇവിടെ മറ്റൊരാളുടെ ഒരു കൊടൂര മാസ് പ്രകടനം
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടികമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
Read More: "നീ എത്ര ഡാൻസ് കളിച്ചിട്ടും കാര്യമില്ല; ഈ റീൽ ദാ ഈ കക്ഷി തൂക്കി"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us