/indian-express-malayalam/media/media_files/2025/08/15/cat-snake-and-tiger-viral-video-2025-08-15-17-28-38.jpg)
Screengrab
മുൻപിലെത്തുന്ന ഇരകൾക്ക് മുൻപിൽ ഒരു ദയയും കാണിക്കില്ല കടുവകൾ. സർവ ശക്തിയും എടുത്ത് കടുവ ആക്രമിക്കും. എന്നാൽ ഇവിടെ ഒരു പാമ്പിനെ കണ്ട് ഭയത്തോടെ പിന്നോട്ട് മാറുകയാണ് ഒരു കടുവ. ഇത്രയും ധൈര്യവും കരുത്തുമുള്ള കടുവ ഒരു പാമ്പിനെ പേടിച്ച് പിന്നോട്ട് മാറുമ്പോൾ മറ്റൊരിടത്ത് മറ്റൊരാളുടെ മാസ് പ്രകടനം വരുന്നു.
പറഞ്ഞു വരുന്നത് പൂച്ച സാറിനെ കുറിച്ച് തന്നെയാണ്. ഒരു പാമ്പിനേയും വെറുതെ വിടാൻ പൂച്ചകൾ തയ്യാറല്ല. വെള്ളത്തിലൂടെ നീന്തി പോകുന്ന ഒരു പാമ്പിനെ അമ്പരപ്പോടെ നോക്കി നിന്ന് പിന്നിലേക്ക് ചുവടുവെച്ച് മാറുന്ന കടുവയുടെ ദൃശ്യമാണ് വീഡിയോയിൽ ആദ്യം കാണുന്നത്. കടുവ പിന്നോട്ട് മാറുന്നതിന് പിന്നാലെ കാണിക്കുന്നത് പൂച്ച സാറിന്റെ മാസ് പ്രകടനം ആണ്.
Also Read: ഇവിടെ കഥയും മുദ്രകളും എല്ലാം മനസിലാവും; ട്വിസ്റ്റ് ഉണ്ട്; തീരല്ലേ എന്ന് ആഗ്രഹിച്ചും പോകും
പാമ്പിനെ വലിച്ച് പുറത്തേക്ക് ഇടുകയാണ് ഇവിടെ പൂച്ച. ഒരു ദയയും ഇല്ലാതെ പാമ്പിനെ നേരെ കടന്നാക്രമണം. പാമ്പിന്റെ തല തന്നെ വായ്ക്കുള്ളിലാക്കി പൂച്ച സാറിന്റെ ക്യാമറ നോക്കിയുള്ള ഒരു കൊടൂര മാസ് നിൽപ്പുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്.
Also Read: "മോഹൻലാലിന്റെ പേര് പറയരുത്; ആ ബോളിങ് കണ്ടിട്ടുണ്ട്"; ലാലേട്ടനെ ട്രോളി അശ്വിൻ?
ആ പാമ്പിനെ ഏതോ വീട്ടിൽ ഡെലിവറി ചെയ്യാൻ ഉള്ള പോക്കാണ് എന്നാണ് വിഡിയോയ്ക്കടിയിൽ വന്ന ഒരു കമന്റ്. "കടുവ സർ 200kg തൂക്കം 99%പേടി...പൂച്ചസാർ 2kg -00%പേടി എന്നതാണ് മറ്റൊരു കമന്റ്.
Read More: സഹദേവന്റെ മരണത്തിന് കാരണം ജോർജുകുട്ടി; ഇത് ഏത് യൂണിവേഴ്സ് എന്ന് ഫാൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us