/indian-express-malayalam/media/media_files/2025/08/11/sanju-samson-and-r-ashwin-chat-2025-08-11-18-23-06.jpg)
Sanju Samson and R Ashwin: (Screengrab)
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമോ എന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് ഉയർന്ന് നിൽക്കുമ്പോഴാണ് ആർ അശ്വിനുമായുള്ള മലയാളി താരത്തിന്റെ ചാറ്റ് ഷോ വന്നത്. എന്നാൽ ഐപിഎൽ ട്രേഡ് സംബന്ധിച്ച പ്രതികരണം ഒന്നും സഞ്ജുവിൽ നിന്ന് വന്നില്ല. ഇതിനിടയിൽ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാലിനെ അശ്വിൻ ട്രോളിയതാണോ എന്ന് ചോദിച്ചാണ് ലാലേട്ടൻ ഫാൻസ് വരുന്നത്.
ബയോപിക് ഒരുക്കുകയാണ് എങ്കിൽ സഞ്ജുവിന്റെ റോൾ ഏത് താരം അഭിനയിക്കണം, ആര് പശ്ചാത്തല സംഗീതം നൽകണം എന്നാണ് സഞ്ജുവിനോട് അശ്വിൻ ചോദിച്ചത്. ഈ ചോദ്യത്തോടൊപ്പം അശ്വിൻ പറയുന്നത് ഇങ്ങനെ, "മോഹൻലാലിന്റെ വലിയ ആരാധകനാണ് ഞാൻ. പക്ഷേ അദ്ദേഹത്തിന്റെ ബോളിങ് ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് ദയവായി അദ്ദേഹത്തെ തെരഞ്ഞെടുക്കരുത്."
Also Read: 'നന്നായി നോക്കണം, 'കാട്ടിൽനിന്നു കിട്ടിയതാ ഇവനെ'; കടുവക്കുട്ടിയെ ഓമനിച്ച് യുവതി; വീഡിയോ
അശ്വിൻ-സഞ്ജു ചാറ്റ് ഷോയിലെ ഈ ഭാഗം ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. ലാലേട്ടൻ ഫാൻസിൽ പലരും അശ്വിനെതിരെ തിരിഞ്ഞും കഴിഞ്ഞു. സഞ്ജു ബോൾ ചെയ്തിട്ടില്ലല്ലോ പിന്നെ എന്തിനാണ് ലാലേട്ടന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നാണ് അശ്വിനോട് മോഹൻലാൽ ഫാൻസിന്റെ ചോദ്യം. ആ പ്രായത്തിലും മോഹൻലാൽ കളിക്കാൻ കാണിച്ച സ്പിരിറ്റിന് ആണ് കയ്യടിക്കേണ്ടത് എന്നും ഫാൻസ് പറയുന്നു.
"ക്രിക്കറ്റ് കളിക്കാരെ കൊണ്ട് വന്ന് മോഹൻലാലിനെ പോലെ അഭിനയിപ്പിക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ഇരിക്കും? സഞ്ജു ഒരു ഓവർ ബോൾ ചെയ്തിട്ടുണ്ട്.. ക്യാപ്റ്റൻ ആയ ആദ്യ സീസണിൽ അതോടെ നിർത്തി..എങ്കിൽ അശ്വിൻ വന്ന് പന്തെറിയട്ടേ," ഇങ്ങനെ നിരവധി കമന്റുകളാണ് ആരാധകരിൽ നിന്ന് വരുന്നത്.
Read More: 'വർഷങ്ങളായി ഓട്ടോ പറത്തുന്നു, എല്ലാം നമ്മൾ തന്നെയാ ചെയ്യുന്നേ'; വൈറലായി പറക്കും ഓട്ടോറിക്ഷകൾ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us