/indian-express-malayalam/media/media_files/2025/07/24/auto-viral-video-2025-07-24-15-13-57.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ഓട്ടോറിക്ഷകൾ റോഡിലൂടെ ചീറിപ്പായുന്നത് നമുക്ക് പതിവു കാഴ്ചയാണ്. ഇപ്പോഴിതാ, വയുവിലൂടെ പറന്നുനടക്കുന്ന ഓട്ടോറിക്ഷകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കേരളത്തിലെ ഒരു വർക്‌ഷോപ്പിൽ നിന്നുള്ള കാഴ്ചയാണ് നെറ്റിസൺമാർക്കിടെ കൗതുകമുണർത്തി വൈറലാകുന്നത്.
വശങ്ങളിൽ റോട്ടറുകൾ ഘടിപ്പിച്ച ഓട്ടോറിക്ഷ വായുവിൽ നിന്ന് ഭൂമിയിലേക്ക് ലാൻഡു ചെയ്യുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് പറക്കും ഓട്ടോകളുടെ വർക്‌ഷോപ്പും മെക്കാനിക്കിനെയുമാണ് കാണിക്കുന്നത്. പത്തു പതിനഞ്ചു വർഷമായി ഓട്ടോ പറത്തുന്നുവെന്നും എല്ലാം നമ്മൾ തന്നെയാ ചെയ്യുന്നതെന്നും മെക്കാനിക് പറയുന്നത് വീഡിയോയിൽ കാണാം.
Also Read: 'റോഡ് റേജ്' ആണോ? അബദ്ധമാണോ? ഏത് ഡ്രൈവറുടെ പക്ഷത്താണ് നിങ്ങൾ?
വിഎഫ്എക്സ‌് അടക്കം ഉപയോഗിച്ച് എഡിറ്റു ചെയ്ത വീഡിയോ ആണിത്. "Sreedhar Ganesh" എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. രസകരമായ ധാരാളം കമന്റുകളും വീഡിയോയ്ക്കു ലഭിക്കുന്നുണ്ട്.
അതേസമയം, ഹെലികോപ്റ്ററിൽ കരിക്കു കച്ചവടം നടത്തുന്ന ഒരു വഴിയോരക്കച്ചവടക്കാരന്റെ വീഡിയോയും അടുത്തിടെ സൈബറിടത്ത് ശ്രദ്ധനേടിയിരുന്നു.വളരെ കൃത്യതയോടെ സൃഷ്ടിച്ച എഐ നിർമ്മിത വീഡിയോ ആയിരുന്നു ഇത്.
Read More:ഹെലികോപ്റ്ററിൽ കരിക്കു കച്ചവടം; എണ്ണയടിക്കാനുള്ള കാശെങ്കിലും കിട്ടുമോ എന്ന് കമന്റ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.