/indian-express-malayalam/media/media_files/2025/08/09/bear-injured-on-road-2025-08-09-16-45-48.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
മക്കളെ നഷ്ടമാവുന്ന വേദനയിൽ നിന്ന് തിരികെ കയറുക മാതാപിതാക്കൾക്ക് തീരെ എളുപ്പമല്ല. റോഡ് മുറിച്ചുകടക്കുന്നതിന് ഇടയിൽ വാഹനം ഇടിച്ച് പരിക്കേറ്റ തന്റെ കുഞ്ഞിനെ റോഡിൽ ഉപേക്ഷിക്കാതെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മക്കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഏവരുടേയും കണ്ണ് നനയിക്കുന്നത്.
മധ്യപ്രദേശിലെ ഷാഹ്‌ഡോൾ ജില്ലയിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു ഹൃദയഭേദകമായ സംഭവം ഉണ്ടായത്. ഗോഹ്പാരു-ജയ്ത്പൂർ റോഡിൽ, ബാരി ഡ്രെയിനിന് സമീപം അമ്മക്കരടിയും മൂന്നു കുഞ്ഞുങ്ങളും റോഡു മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Also Read: പൂച്ച എന്നാ സുമ്മാവാ! കണ്ടില്ലേ ആ വരവ്? നോവിച്ച് വിടാതിരിക്കുക
പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്കരടി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഈ സമയം മറ്റൊരു കുഞ്ഞ് അമ്മയുടെ പുറത്തായി ചുറ്റിപ്പിടിച്ചിരിക്കുന്നതും, മൂന്നാമത്തെ കുഞ്ഞ് സമീപത്തായി നിൽക്കുന്നതും കാണാം. ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം സ്തംഭിച്ചതായാണ് വിവരം.
Also Read: ആഹാ, സുഖനിദ്ര! ഓന്ത് അണ്ണൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്!
കരടിയെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് അമ്മക്കരടിയെയും രണ്ടു കുഞ്ഞുങ്ങളെയും തിരികെ കാട്ടിലേക്ക് വിട്ടത്. അതേസമയം, പരിക്കേറ്റ കരടി കുട്ടിക്ക് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Read More: "അടിമോനെ പൂക്കുറ്റി," വെറൈറ്റി ലുക്കിൽ ഞെട്ടിച്ച് എംജി ശ്രീകുമാർ; ലാലേട്ടന്റെ കാമിയോ പൊളിച്ചെന്ന് ആരാധകർ; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us