scorecardresearch

ആഹാ, സുഖനിദ്ര! ഓന്ത് അണ്ണൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്!

Kid pet frog viral video: പെട്ടന്ന് ഉറങ്ങിയേക്കാം,ഇല്ലങ്കിൽ ഈ കുരിപ്പ ചിലപ്പോൾ ഉറക്ക ഗുളിക കലക്കി തരും എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

Kid pet frog viral video: പെട്ടന്ന് ഉറങ്ങിയേക്കാം,ഇല്ലങ്കിൽ ഈ കുരിപ്പ ചിലപ്പോൾ ഉറക്ക ഗുളിക കലക്കി തരും എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്

author-image
Trends Desk
New Update
Kid Pet Viral Video

Screengrab

കുട്ടികളും അവരുടെ വളർത്തുമൃഗങ്ങളും തമ്മിലുള്ള അടുപ്പം നമ്മളെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. എന്നാൽ ചില കുസൃതി കുരുന്നുകളുടെ വളർത്തു മൃഗങ്ങൾക്ക് അത്ര സുഖകരമായിരിക്കില്ല കാര്യങ്ങൾ. സ്നേഹക്കൂടുതൽ കൊണ്ടാണ് അതും. ജീവൻ പോകാതെ രക്ഷപെട്ടാൽ ഭാഗ്യം എന്നാവും ഈ വളർത്തുമൃഗങ്ങൾ ചിന്തിക്കുന്നുണ്ടാവുക. ഇവിടെ തന്റെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ വീടിന്റെ ഹാളിൽ കിടത്താൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ വിഡിയോയാണ് ഏവരേയും ചിരിപ്പിക്കുന്നത്. 

Advertisment

തവള, ഓന്ത്, മുതലയൊക്കെയാണ് പുള്ളിക്കാരിയുടെ കൂട്ടുകാർ. ഇവരെയെല്ലാം മലർത്തി കിടത്തുകയാണ് കുരുന്ന്. ഇതിനിടയിൽ കമഴ്ത്തിവെച്ചിരിക്കുന്ന ബക്കറ്റിന് മുകളിൽ കിടക്കുന്ന ഓന്താണ് എല്ലാവരുടേയും ശ്രദ്ധ പിടിക്കുന്നത്. ഓന്തിന്റെ ആ കിടപ്പ് കണ്ടാൽ ആരും ചിരിച്ച് മറിയും. 

Also Read: കടുവയുടെ മുകളിലിരുന്ന് പൂച്ച; രാജകീയ വരവ്; വിഡിയോ വൈറൽ

പെട്ടന്ന് ഉറങ്ങിയേക്കാം,ഇല്ലങ്കിൽ ഈ കുരിപ്പ് ചിലപ്പോൾ ഉറക്ക ഗുളിക കലക്കി തരും എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഓന്തിന്റെ അവസ്ഥയിൽ പരിതപിച്ചാണ് കമന്റുകൾ കൂടുതലും വരുന്നത്. "ഓന്ത് അണ്ണൻ അഭിനയിക്കുകയല്ല ജീവിക്കുവാണ്," ഇങ്ങനെയാണ് രസകരമായ കമന്റുകളിൽ ഒന്ന്. 

Advertisment

Also Read: 'അയ്ശെരി, നീ ഇത്രേം താന്നിരുന്നോ?' ശേഖരന്റെ നടു ഒടിക്കോ? 

ഇത് ജീവൻ ഉള്ളത് ആണോ അതോ അത്പോലെ തോന്നിക്കുന്ന ടോയ്സ് ആണോ എന്നും കമന്റ് ബോക്സിൽ പലരും ചോദിക്കുന്നുണ്ട്. ഓന്ത് ഉറങ്ങുന്നതാണോ അതോ നിറം മാറ്റി മുങ്ങിയാലോ എന്ന് ആലോചനയിക്കുകയാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. 

Read More: ആരാണ് ഇതിൽ കിടു? മന്ത്രിമാരെല്ലാം അവരുടെ വകുപ്പുകളിലെ ജീവനക്കാരായാലോ?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: