scorecardresearch

'അയ്ശെരി, നീ ഇത്രേം താന്നിരുന്നോ?' ശേഖരന്റെ നടു ഒടിക്കോ?

Elephant walking viral video: ഇത് കാണുമ്പോൾ ഇതിലെന്താ ഇത്ര പ്രത്യേകത എന്ന് ചിലപ്പോൾ തോന്നും. എന്നാൽ പടിപ്പുര കടന്നു കഴിയുന്നതോടെയാണ് അക്കരമ്മൽ ശേഖരന്റെ യഥാർഥ രൂപം കാണാനാവുന്നത്

Elephant walking viral video: ഇത് കാണുമ്പോൾ ഇതിലെന്താ ഇത്ര പ്രത്യേകത എന്ന് ചിലപ്പോൾ തോന്നും. എന്നാൽ പടിപ്പുര കടന്നു കഴിയുന്നതോടെയാണ് അക്കരമ്മൽ ശേഖരന്റെ യഥാർഥ രൂപം കാണാനാവുന്നത്

author-image
Trends Desk
New Update
Elephant walking viral video

Screengrab

ആന പ്രേമികൾക്ക് പരിചിതമായ പേരായിരിക്കും അക്കരമ്മൽ ശേഖരൻ. ആ കൊമ്പന് സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകർ ഉണ്ട്. ഒരു വീടിന്റെ പടിപ്പുര കടന്ന് പുറത്തേക്ക് ഇറങ്ങുന്ന അക്കരമ്മൽ ശേഖരന്റെ വിഡിയോ വൈറലായിരുന്നു. 

Advertisment

പതിയെ പതിയെയാണ് ആന പുറത്തേക്ക് വരുന്നത്. ഇത് കാണുമ്പോൾ ഇതിലെന്താ ഇത്ര പ്രത്യേകത എന്ന് ചിലപ്പോൾ തോന്നും. എന്നാൽ പടിപ്പുര കടന്നു കഴിയുന്നതോടെയാണ് അക്കരമ്മൽ ശേഖരന്റെ യഥാർഥ രൂപം കാണാനാവുന്നത്. 

Also Read: അധ്യാപകർക്ക് എഴുതാൻ അറിയില്ല; സർക്കാർ സ്കൂളിൽ നിന്ന് ഞെട്ടിക്കുന്ന വിഡിയോ

പടിപ്പുര തട്ടാതിരിക്കാൻ കക്ഷി നന്നായി കുനിഞ്ഞ് ശ്രദ്ധിച്ചാണ് വരുന്നത്. പടിപ്പുര കടന്ന് വരുന്നതോടെ ആനയുടെ യഥാർഥ ഉയരവും തലയെടുപ്പുമെല്ലാം കാണാം. ആനപ്രേമികളുടെ മനസിനെ സന്തോഷിപ്പിക്കുന്ന കാഴ്ച തന്നെയാണ് അത്. 

Advertisment

Also Read: ആഞ്ഞ് ചാടിയ പാമ്പിന്റെ തല വായിലാക്കി; പൂച്ച സാറിന്റെ കിടിലൻ ഫൈറ്റ്

ആനയ്ക്കൊപ്പം പാപ്പാൻ കുനിയുന്നത് എന്തിനാണ് എന്നാണ് വിഡിയോ കണ്ട് പലരും ചോദിക്കുന്നത്. 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. "പടിപ്പുര ഉയർത്തെടോ... ചെക്കന്റെ നടു ഒടിക്കല്ലെ...ലെ ആന: ഞാൻ മനസ് വച്ചാൽ കാണർന്നു നിങ്ങടെ പടിപ്പുര," ഇങ്ങനെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. 

Read More: ശ്രദ്ധിക്കണ്ടേ അമ്പാനേ; ഞാനങ് ഇല്ലാണ്ടായി! ഇതാ പുതിയ യൂണിവേഴ്സ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: